

തരാവ: ലോകത്ത് പുതുവർഷം പിറന്നു. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷമെത്തിയത്. പസഫിക് സമുദ്രത്തിലെ ചെറുദ്വീപ് രാജ്യമായ കിരിബാത്തിയിലാണ് പുതുവർഷം ആദ്യം എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്.
ഹവായിക്ക് തെക്ക് കിഴക്കായും ഓസ്‌ട്രേലിയയ്ക്ക് വടക്ക് കിഴക്കായും സ്ഥിതിചെയ്യുന്ന ദ്വീപിൽ 600ഓളം പേരാണ് താമസം. കിരിബാത്തിക്ക് പിന്നാലെ ചെറിയ സമയവ്യത്യാസത്തിൽ ന്യൂസിലാൻഡിലെ ചാറ്റം ദ്വീപിലും പുതുവർഷമെത്തി. ഇന്ത്യൻ സമയം മൂന്നേ മുക്കാലോടെയാണ് ചാറ്റം ദ്വീപിൽ പുതുവർഷം എത്തിയത്.
മണിക്കൂറുകളുടെ ഇടവേളയിൽ ഓസ്‌ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, നോർത്ത് കൊറിയ, ചൈന, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ഇന്ത്യ, ശ്രീലങ്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ പുതുവർഷമെത്തും. അമേരിക്കയ്ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാൻഡ്, സമോവ എന്നിവിടങ്ങളിലാകും അവസാനം പുതുവർഷമെത്തുക.
Content Highlights : kiribati becomes the first place in the world to enter new year