വിജയ തുടർച്ചയ്ക്ക് ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരായ നാലാം ടി20 ഇന്ന് കാര്യവട്ടത്ത്

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന് തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍.

വിജയ തുടർച്ചയ്ക്ക് ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരായ നാലാം ടി20 ഇന്ന് കാര്യവട്ടത്ത്
dot image

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന് തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. രാത്രി ഏഴ് മണി മുതലാണ് മത്സരം.

ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നാലാം മത്സരത്തിലും വിജയം തുടര്‍ന്ന് ആധിപത്യം ഉറപ്പിക്കാനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ ആശ്വാസ ജയം പ്രതീക്ഷിച്ചാണ് ശ്രീലങ്കന്‍ വനിതകളെത്തുന്നത്.

ദീപ്തി ശര്‍മയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ ആത്മവിശ്വാസം. മറ്റ് താരങ്ങളും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. മറുഭാഗത്ത്, ബാറ്റിംഗ് നിരയുടെ പരാജയമാണ് ശ്രീലങ്കയെ വലയ്ക്കുന്നത്. വലിയ ടോട്ടൽ ഉയർത്താൻ ഇതുവരെയും സന്ദർശകർക്കായിട്ടില്ല.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30-ന് കാര്യവട്ടത്ത് തന്നെ നടക്കും. അതിന് ശേഷമുള്ള പുരുഷ ടീമിന്റെ ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പരയിലെ ഒരു മത്സരത്തിനും ഇവിടം വേദിയാകുന്നുണ്ട്.

Content Highlights: india vs sri lanka t20 cricket fourth match today

dot image
To advertise here,contact us
dot image