BCCI കാണുന്നുണ്ടോ?; മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ജയ്‌സ്വാളിന്റെ സ്റ്റേറ്റ്മെന്റ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി ഹരിയാനയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി.

BCCI കാണുന്നുണ്ടോ?; മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ജയ്‌സ്വാളിന്റെ സ്റ്റേറ്റ്മെന്റ്
dot image

തന്നെ ദേശീയ ടി 20 ടീമിൽ നിന്നും പുറത്താക്കിയവർക്ക് മുമ്പിൽ വെടിക്കെട്ട് സെഞ്ച്വറിയിലൂടെ മറുപടി തീർത്ത് യുവ ഓപണർ യശ്വസി ജയ്‌സ്വാൾ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി ഹരിയാനയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി.

വെറും 48 പന്തിൽ 16 ഫോറുകളൂം ഒരു സിക്‌സറും അടക്കമാണ് ജയ്‌സ്വാൾ മൂന്നക്കം തൊട്ടത്. മത്സരത്തിൽ താരം ആകെ 50 പന്തിൽ 101 റൺസ് നേടി പുറത്തായി. സർഫറാസ് ഖാനും 25 പന്തിൽ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 64 റൺസ് നേടി തിളങ്ങി. അജിങ്ക്യാ രഹാനെ 21 റൺസ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹരിയാന 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയപ്പോൾ മുംബൈ 17. 3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഹരിയാനയ്ക്ക് വേണ്ടി അങ്കിത് കുമാർ 89 റൺസും നിഷാന്ത് സിന്ധു 63 റൺസും നേടി.

Content highlights: yashwasi jaiswal century in syed mushthaq ali trophy

dot image
To advertise here,contact us
dot image