സണ്ണി ലിയോണിയുടെ ചിത്രം പോസ്റ്റ് ചെയ്ത് അശ്വിന്‍; അമ്പരന്ന് ആരാധകര്‍, കാരണമിതാണ്‌

കൗതുകമുണര്‍ത്തുന്ന പോസ്റ്റ് കണ്ടതോടെ നിരവധി ആരാധകരാണ് കാരണം അന്വേഷിക്കുന്നത്

സണ്ണി ലിയോണിയുടെ ചിത്രം പോസ്റ്റ് ചെയ്ത് അശ്വിന്‍; അമ്പരന്ന് ആരാധകര്‍, കാരണമിതാണ്‌
dot image

ബോളിവുഡ് താരം സണ്ണി ലിയോണിയും ക്രിക്കറ്റും തമ്മിൽ എന്താണ് ബന്ധം? ഇന്ത്യയുടെ മുൻ താരം രവിചന്ദ്രൻ അശ്വിന്റെ എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റിന് പിന്നാലെ ക്രിക്കറ്റ് ആരാധകരുടെ മനസിൽ വന്ന ചോദ്യം ഇതായിരിക്കും. ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ചിത്രം എക്സിൽ പങ്കുവെച്ചാണ് അശ്വിൻ ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇതോടെ കമന്റ് ബോക്സിൽ ആരാധകരുടെ ചിരിയും സംശയങ്ങളും നിറഞ്ഞു. സംഭവം എന്താണെന്ന് മനസ്സിലാകാതെ തലപുകയ്ക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.

ചൊവ്വാഴ്ചയാണ് അശ്വിൻ രണ്ട് ഫോട്ടോകളുള്ള ഒരു കൊളാഷ് പോസ്റ്റ് ചെയ്തത്. അതിൽ ഒന്ന് സണ്ണി ലിയോണിയും മറ്റൊന്ന് ചെന്നൈയിലെ സാധു സ്ട്രീറ്റിന്റെ കാഴ്ചയും ഉൾപ്പെടുന്നു. കൗതുകമുണര്‍ത്തുന്ന പോസ്റ്റ് കണ്ടതോടെ നിരവധി ആരാധകരാണ് കാരണം അന്വേഷിക്കുന്നത്. എന്നാൽ ചില ആരാധകർ അശ്വിന്റെ പോസ്റ്റിന് പിന്നിലുള്ള ഉദ്ദേശ്യം കൃത്യമായി മനസിലാക്കുകയും ചെയ്തു. തമിഴ്നാടിന്റെ യുവ ഓൾറൗണ്ടറായ സണ്ണി സന്ധുവിനെ കുറിച്ചാണ് അശ്വിൻ പോസ്റ്റിലൂടെ പരോക്ഷമായി സൂചിപ്പിച്ചാണ് മുൻ താരത്തിന്റെ പോസ്റ്റെന്നാണ് ആരാധകർ പറയുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അടുത്തിടെ ടി20യിൽ അരങ്ങേറ്റം കുറിച്ച തമിഴ്‌നാട് ഓൾറൗണ്ടർ സണ്ണി സന്ധുവിനുള്ള ഒരു രസകരമായ അഭിനന്ദനമായിരുന്നു അശ്വിന്റെ പോസ്റ്റ്. തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സൗരാഷ്ട്രയ്‌ക്കെതിരെ സന്ധു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിച്ചു. തമിഴ്‌നാടിനായി 9 പന്തിൽ നിന്ന് 30 റൺസ് നേടിയ അദ്ദേഹം സായ് സുദർശനുമായി (101*, 55 പന്തുകൾ) നിർണായകമായ 37 റൺസ് കൂട്ടുകെട്ട് പങ്കിട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അശ്വിന്റെ ഈ പ്രശംസയോടെ‌ 22കാരനായ സണ്ണി സന്ധു ആരാധകരുടെ ശ്രദ്ധനേടുകയാണ്. താരത്തിന് ഐപിഎൽ 2026 മിനി ലേലത്തിൽ ആവശ്യക്കാർ ഏറാൻ സാധ്യതയുമുണ്ട്. 30 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

Content Highlights: Ravichandran Ashwin's cryptic Sunny Leone post on X, Social Media flooded with epic replies

dot image
To advertise here,contact us
dot image