

ദി ഹണ്ട്രഡ് ലീഗ് താരലേലത്തിൽ പാകിസ്താൻ താരം അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചതിൽ സൺ ഗ്രൂപ്പിന് നേരെയും മുഖ്യ ഉടമ കാവ്യാ മാരന് നേരെയും വ്യാപക വിമർശനം. പാകിസ്താനുമായുള്ള ക്രിക്കറ്റ് തർക്കങ്ങളും ആഭ്യന്തര പ്രശ്നങ്ങളും തുടരുന്നതിനിടെ ഒരു പാക് താരത്തെ ടീമിലെടുത്തതാണ് വിമർശനങ്ങൾക്ക് കാരണം.
ലണ്ടനില്‍ നടന്ന ലേലത്തില്‍ കാവ്യ മാരനും പരിശീലകന്‍ ഡാനിയല്‍ വെട്ടോറിയുമാണ് എത്തിയത്. താരത്തെ ഏതാണ്ട് 2.34 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിളിച്ചെടുത്തത്.
സണ്‍റൈസേഴ്‌സിനൊപ്പം പാക് താരത്തിനായി ട്രെന്‍ഡ് റോക്കറ്റ്ശും ശക്തമായി രംഗത്തുണ്ടായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ് സണ്‍റൈസേഴ്‌സ് ടീമിന്റെയും നായകന്‍.
നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമസ്ഥതയില്‍ തന്നെയുള്ള മറ്റൊരു ടീം ഒരു പാക് താരത്തെ ടീമിലെടുക്കുന്നത്. ദി ഹണ്ട്രഡില്‍ എട്ട് ടീമുകളാണ് കളിക്കുന്നത്. സണ്‍റൈസേഴ്‌സിനെ കൂടാതെ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്, എംഐ ലണ്ടന്‍, സതേണ്‍ ബ്രേവ് എന്നിവയാണ് ഐപിഎല്‍ കളിക്കുന്ന മറ്റു ടീമുകളുടെ സഹോദര ടീമുകള്‍.
Content Highlights: sunrisers signs abrar ahmed kavya maran social media backlash