സ്റ്റാര്‍ക്കിന്റെ കൊടുങ്കാറ്റിലും വേരുറപ്പിച്ച് റൂട്ട്, സെഞ്ച്വറി;ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍

ഓസ്ട്രേലിയയ്ക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തിളങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് സ്വന്തമാക്കി

സ്റ്റാര്‍ക്കിന്റെ കൊടുങ്കാറ്റിലും വേരുറപ്പിച്ച് റൂട്ട്, സെഞ്ച്വറി;ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍
dot image

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇം​ഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ഓസീസ് മണ്ണിൽ തന്റെ കന്നി സെഞ്ച്വറി തികച്ച ജോ റൂട്ടിന്റെ മിന്നും ഇന്നിങ്സിന്റെ കരുത്തിൽ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് ഇം​ഗ്ലണ്ട്. 135 റൺസെടുത്ത ജോ റൂട്ടും 32 റണ്‍സോടെ ജോഫ്ര ആര്‍ച്ചറുമാണ് ക്രീസിൽ.

അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ആർച്ചറും റൂട്ടും ചേര്‍ന്ന് 44 പന്തിൽ 64 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ സാക് ക്രോളി 76 റണ്‍സടിച്ചപ്പോള്‍ ഹാരി ബ്രൂക്ക് 31 റണ്‍സെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തിളങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് സ്വന്തമാക്കി.

Content Highlights: Ashes 2nd Test, AUS vs ENG: England 325/9 at Stumps on Day 1, Root unbeaten on 135 off 202

dot image
To advertise here,contact us
dot image