അവസാന റൗണ്ടിൽ മിന്നു മണി സോൾഡ്; ഡൽഹി ക്യാപിറ്റൽസിൽ തിരിച്ചെത്തി താരം

മലയാളി താരങ്ങളായ ആശ ശോഭനയെ യു പി വാരിയേഴ്സും സഞ്ജന സഞ്ജീവനെ മുംബൈ ഇന്ത്യൻസും സ്വന്തമാക്കി

അവസാന റൗണ്ടിൽ മിന്നു മണി സോൾഡ്; ഡൽഹി ക്യാപിറ്റൽസിൽ തിരിച്ചെത്തി താരം
dot image

വനിതാ പ്രീമിയർ ലീ​ഗ് താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസിലെത്തി മിന്നു മണി. ആദ്യം അൺസോൾഡായ താരത്തെ അവസാന നിമിഷം ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 40 ലക്ഷം രൂപയ്ക്കാണ് മിന്നുവിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മലയാളി താരങ്ങളായ ആശ ശോഭനയെ യു പി വാരിയേഴ്സും സഞ്ജന സഞ്ജീവനെ മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.

1.10 കോടി രൂപയ്ക്കാണ് താരത്തെ യു പി വാരിയേഴ്സ് സ്വന്തമാക്കിയത്. മുൻ സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ താരമായിരുന്നു ആശ ശോഭന. ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ടീമുകളും ആശയെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ തുടക്കം മുതൽ താരത്തിനായി രം​ഗത്തുണ്ടായിരുന്ന യു പി വാരിയേഴ്സ് ഒരു ​ഘട്ടത്തിലും പിന്നോട്ടുപോയില്ല.

മറ്റൊരു മലയാളി താരമായ സഞ്ജന സഞ്ജീവനെ 75 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില. ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയാണ് താരലേലത്തിൽ വലിയ വില സ്വന്തമാക്കിയിരിക്കുന്നത്. 3.20 കോടി രൂപയ്ക്ക് താരത്തെ ആർടിഎം കാർഡ് ഉപയോ​ഗിച്ച് യുപി വാരിയേഴ്സ് നിലനിർത്തി. ന്യൂസിലാൻഡ് ഓൾറൗണ്ടർ അമേലിയ കേറിനെ മൂന്ന് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് വനിതാ ടീമും സ്വന്തമാക്കി.

Content Highlights: Minnu Mani Sold to DC in WPL auction

dot image
To advertise here,contact us
dot image