

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യൻ ടീമിനെതിരെയും പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ബിസിസിഐയോട് അടിയന്തര നടപടി ആവശ്യപ്പെട്ട് മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന് നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് പറഞ്ഞു. ഐപിഎല്‍ കളിക്കുന്ന സമയം കുറച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നാണ് ഗിബ്സ് അഭിപ്രായപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റിലെ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഇനിയെന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗിബ്സ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഐപിഎല്ലിന് ഒരു സ്വാധീനവുമില്ലെന്ന് മറ്റൊരു ആരാധകന്‍ വാദിച്ചെങ്കിലും ഇന്ത്യ എന്തുചെയ്യണമെന്നായിരുന്നു ചോദ്യമെന്ന് ഗിബ്‌സ് തിരിച്ചുപറയുകയും ചെയ്തു.
Shorten IPL and play more test cricket ✔️ https://t.co/PrnQeN97yj
— Herschelle Gibbs (@hershybru) November 26, 2025
അതേ സമയം ഗുവാഹത്തിയിലെ പരാജയം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ തോല്‍വിയായിരുന്നു. 408 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. കൂടാതെ 12 മാസത്തിനിടെ ഒരു ഹോം പരമ്പരയില്‍ എതിര്‍ ടീം ജയിക്കുന്നത് രണ്ടാം തവണയാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പ് ന്യൂസിലന്‍ഡും ഇന്ത്യയെ തൂത്തുവാരിയിരുന്നു. തോൽവിയോടെ 52 പോയിന്‍റും 48.15 പോയിന്‍റ് ശതമാനവുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ഇന്ത്യ.
Content Highlights: South Africa's Herschelle Gibbs advises India to 'shorten IPL' after home Test series debacle