'നല്ല ക്രിക്കറ്റ് കളിച്ചില്ല', ഇന്ത്യൻ ആരാധകരോട് ക്ഷമ ചോദിച്ച് റിഷഭ് പന്ത്

'കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മോശമായിരുന്നു'

'നല്ല ക്രിക്കറ്റ് കളിച്ചില്ല', ഇന്ത്യൻ ആരാധകരോട് ക്ഷമ ചോദിച്ച് റിഷഭ് പന്ത്
dot image

ദ​ക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരോട് ക്ഷമ ചോദിച്ച് യുവതാരം റിഷഭ് പന്ത്. ഇന്ത്യൻ ടീം നല്ല ക്രിക്കറ്റല്ല കളിച്ചതെന്ന് പന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യൻ ടീമിൽ ആരാധകർ നൽകുന്ന പിന്തുണയ്ക്ക് താരം നന്ദി പറഞ്ഞു.

'കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഒരു ടീമായും ഇന്ത്യൻ ടീമിലെ താരങ്ങളെന്ന നിലയിലും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ആനന്ദം പകരാനാണ് ഞങ്ങൾ എപ്പോഴും ആ​ഗ്രഹിക്കുന്നത്. എന്നാൽ ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതിന് ക്ഷമ ചോദിക്കുന്നു. ഇത് യാഥാർത്ഥ്യങ്ങളെ പഠിക്കാനുള്ള അവസരമാണ്,' പന്ത് പ്രതികരിച്ചു.

'ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നത് ഒരു താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്. തിരിച്ചുവരവിനായി ശക്തമായി ശ്രമിക്കും. ഇന്ത്യൻ ടീമിന് ആരാധകരെന്ന നിലയിൽ നിങ്ങൾ നൽകുന്ന പിന്തുണ വലുതാണ്. ജയ്ഹിന്ദ്,' പന്ത് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. പിന്നാലെ ​ഗുവാഹത്തിയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ 408 റൺസിന് പരാജയപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണിത്.

Content Highlights: Rishabh Pant Issues Apology After Series Loss Against South Africa

dot image
To advertise here,contact us
dot image