

റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് സെമിഫൈനലിൽ സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിൽ കടന്നിരിക്കുകയാണ്. ഇരു ടീമുകളും 20 ഓവറിൽ 194 റൺസ് എടുത്ത് സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
സൂപ്പർ ഓവറിൽ ആദ്യ രണ്ട് പന്തുകളിൽ ജിതേഷ് ശർമയും അശുതോഷ് ശർമയും പുറത്തായതോടെ ഇന്ത്യക്ക് ഒറ്റ റൺസ് പോലും കണ്ടെത്താനായില്ല. മറുപടി ഇന്നിങ്സിൽ സുയാഷ് ശർമ എറിഞ്ഞ രണ്ടാം പന്ത് വൈഡായതോടെയാണ് ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു.
മത്സരത്തിൽ പരാജയം വഴങ്ങിയതിന് പിന്നാലെ വലിയ ആരാധകരോഷമാണ് ഇന്ത്യ എ ടീമിനെതിരെ ഉയരുന്നത്. സൂപ്പർ ഓവറിൽ ഇന്ത്യയുടെ വൈഭവിനെ ബാറ്റിങ്ങിനിറക്കാത്തതിലാണ് ആരാധകർ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയർത്തുന്നത്. സൂപ്പര്‍ ഓവറില്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിനാണ് ആരാധകര്‍ കാത്തിരുന്നതെങ്കിലും താരം പുറത്തിരിക്കുകയായിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ ജിതേഷ് ശർമയുടെയും പരിശീലകൻ സുനിൽ ജോഷിയുടെയും ഈ തീരുമാനത്തെയാണ് ആരാധകർ വിമർശിക്കുന്നത്. ടൂര്‍ണമെന്റില്‍ മിന്നും ഫോമിലുള്ള താരത്തെ ബാറ്റിങ്ങിനിറക്കിയിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് പലരും സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.
സംഭവത്തിൽ പരിശീലകന് നേരെ വൻ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ മനീന്ദർ സിംഗ്. സൂപ്പർ ഓവറിലെ ആദ്യ രണ്ടുപന്തുകളിൽ ഇന്ത്യൻ താരങ്ങൾ പുറത്തായപ്പോൾ പരിശീലകനായ സുനിൽ ജോഷി എന്തോ എഴുതുന്നതായി ക്യാമറയിൽ കാണിച്ചിരുന്നു.
#AsiaCupRisingStars
— News18 CricketNext (@cricketnext) November 22, 2025
"Why didn’t they send Vaibhav Suryavanshi to bat in the Super Over? Sunil Joshi, the India A head coach, what is he writing now?"https://t.co/s8rD2jg6RG
കമന്ററി ബോക്സിൽ നിന്ന് ഇത് കണ്ട മനീന്ദർ സിംഗ് എന്താണ് ഈ സമയത്ത് അദ്ദേഹം എഴുതി വെക്കുന്നതെന്നും കപ്പൽ മുങ്ങികഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു കൂസലുമില്ലെന്നും പറഞ്ഞു. ശേഷം രാഹുൽ ദ്രാവിഡിന് പഠിക്കുകയാണോ എന്ന പരിഹാസവുമായി ആരാധകരും സുനി ജോഷിക്കെതിരെ തിരിഞ്ഞു.
കഴിഞ്ഞ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് തോൽക്കുമ്പോഴും തന്റെ മുമ്പിലെ പേപ്പറിൽ എഴുത്തിൽ മുഴുകിയിരിക്കുന്ന ദ്രാവിഡിന്റെ പ്രവർത്തി ചർച്ചാ വിഷയമായിരുന്നു.
Content Highlights: India A Head Coach Slammed For Vaibhav Super Over omission