'വോട്ടഭ്യര്‍ത്ഥന നോട്ടീസ് വീടുകളില്‍ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി നിര്‍ത്തണം';സ്ഥാനാർത്ഥികളോട് കെ സുധാകരൻ

കുടുംബത്തിന്റെ മനസ്സ് കൈയിലെടുക്കാൻ യുഡിഎഫ് സ്ഥാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു

'വോട്ടഭ്യര്‍ത്ഥന നോട്ടീസ് വീടുകളില്‍ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി നിര്‍ത്തണം';സ്ഥാനാർത്ഥികളോട് കെ സുധാകരൻ
dot image

കണ്ണൂർ : വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി യുഡിഎഫ് സ്ഥാനാർത്ഥികൾ നിർത്തണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യുഡിഎഫ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സ്ഥാനാർത്ഥികൾക്ക് സുധാകരൻ മുന്നറിയിപ്പ് നൽകിയത്.

നിങ്ങൾ വലിയ തിരക്കുകൂട്ടേണ്ട. ഒരോ വീട്ടിലും ഇരിക്കണം. കുടുംബത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കണം. ദുഃഖിക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും വികാരത്തിൽ പങ്കുകൊള്ളണം. കുടുംബത്തിന്റെ മനസ്സ് കൈയിലെടുക്കാൻ യുഡിഎഫ് സ്ഥാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ മനസ്സിൽ കയറി വോട്ട് ചോദിക്കുന്നതോടൊപ്പം വിജയിച്ചുകഴിഞ്ഞാൽ സാധാരണക്കാരെ സഹായിക്കാനും പരിരക്ഷിക്കാനും ലഭിച്ച അധികാരം വിനിയോഗിക്കണമെന്നും ഇതിനായി എല്ലാവർക്കും പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും യുഡിഎഫ് പ്രവർത്തകർ വലിയ ജാഗ്രതയോടെ കാണണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ കല്ലായി പറഞ്ഞു. മൂന്നാമത് ഇടതുപക്ഷം അധികാരത്തിൽ വന്നാൽ നാലാംതവണ ബിജെപി അധികാരത്തിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഭഗവാൻ്റെ കാണിപ്പൊന്ന് കട്ട സഖാക്കൾ അഴിക്കുള്ളിലായി തുടങ്ങിയിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് പറഞ്ഞു. ടിഒ മോഹനൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൽ ജോർജ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി, മേയർ മുസ്‌ലിഹ് മഠത്തിൽ, സുമാ ബാലകൃഷ്ണൻ, കെപി താഹിർ, സി.എം. ഗോപിനാഥ് എന്നിവർ സംസാരിച്ചു.

Content Highlight : 'The program of throwing vote solicitation notices at homes should be stopped'; K Sudhakaran tells candidates

dot image
To advertise here,contact us
dot image