പെർത്തിലെ പേസിൽ ഇം​ഗ്ലീഷുകാർ പതറുന്നു; ആദ്യ സെഷനിൽ നാല് വിക്കറ്റ് നഷ്ടം

മൂന്ന് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർകാണ് ഇം​ഗ്ലണ്ടിന്റെ മുൻ നിരയെ തകർത്തത്

പെർത്തിലെ പേസിൽ ഇം​ഗ്ലീഷുകാർ പതറുന്നു; ആദ്യ സെഷനിൽ നാല് വിക്കറ്റ് നഷ്ടം
dot image

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ട് പതറുന്നു. ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇം​ഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലാണ്. 46 റൺസെടുത്ത് പുറത്തായ ഒലി പോപ്പാണ് ടോപ് സ്കോറർ. മൂന്ന് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർകാണ് ഇം​ഗ്ലണ്ടിന്റെ മുൻ നിരയെ തകർത്തത്.

നേരത്തെ ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 39 റൺസിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓസീസിനായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോൾ ബെൻ ഡക്കറ്റ് 21 റൺസ് നേടിയും പുറത്തായി. മൂന്ന് വിക്കറ്റുകളും സ്റ്റാർകാണ് സ്വന്തമാക്കിയത്.

46 റൺസെടുത്ത ഒലി പോപ്പാണ് അവസാനം പുറത്തായത്. കാമറൂൺ ​ഗ്രീനിനാണ് വിക്കറ്റ്. ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ 28 റൺസോടെ ഹാരി ബ്രൂക്കും നാല് റൺസോടെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.

Content Highlights: Starc sets tone for Australia in first session; England four down at lunch

dot image
To advertise here,contact us
dot image