കെമർ റോച്ച് തിരിച്ചുവരുന്നു; ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഒജയ് ഷീൽഡ്സെന്ന താരത്തിന് ആദ്യമായി വിൻഡീസ് ദേശീയ ടീമിൽ ഇടം ലഭിച്ചതാണ് മറ്റൊരു പ്രത്യേകത.

കെമർ റോച്ച് തിരിച്ചുവരുന്നു; ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
dot image

അടുത്ത മാസം ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. റോസ്റ്റൺ ചെയ്സ് നായകനാകുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 37കാരനായ പേസ് ബൗളർ കെമർ റോച്ചിനെ വിൻഡീസ് ടീം തിരിച്ചുവിളിച്ചു. ഒജയ് ഷീൽഡ്സെന്ന താരത്തിന് ആദ്യമായി വിൻഡീസ് ദേശീയ ടീമിൽ ഇടം ലഭിച്ചതാണ് മറ്റൊരു പ്രത്യേകത.

അൽസാരി ജോസഫ്, ഷമർ ജോസഫ് എന്നിവരുടെ പരിക്കിനെ തുടർന്നാണ് കെമർ റോച്ചിനും ഒജയ് ഷീൽഡ്സിനും വിൻഡീസ് ടീമിൽ അവസരമൊരുങ്ങിയത്. ഈ വർഷം ജനുവരിയിൽ പാകിസ്താനെതിരെ മുൾട്ടാനിലാണ് കെമർ റോച്ച് അവസാനമായി വിൻഡീസിനുവേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. 85 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 284 വിക്കറ്റുകൾ റോച്ച് നേടിയിട്ടുണ്ട്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: റോസ്റ്റൺ ചെയ്സ് (ക്യാപ്റ്റൻ), ജോമൽ വറിക്കാൻ (വൈസ് ക്യാപ്റ്റൻ), അലിക് അത്നാസെ, ജോൺ ചാംപ്ബെൽ, ടാ​ഗ്‍നരൈൻ ചന്ദർപോൾ, ജസ്റ്റിൻ ​ഗ്രീവ്സ്, കാവെം ഹോഡ്ജ്, ഷായി ഹോപ്പ്, ടെവിൻ ഇംലാച്ച്, ബ്രണ്ടൻ കിങ്, ജൊനാൻ ലെയ്നെ, ആൻഡേഴ്സൺ ഫിലിപ്പ്, കെമർ റോച്ച്, ജെയ്ഡൻ സീൽസ്, ഒജയ് ഷീൽഡ്സ്.

Content Highlights: West Indies picks veteran pacer Roach for New Zealand Test series

dot image
To advertise here,contact us
dot image