ടീം പ്രഖ്യാപിച്ചതും ചരിത്രം പിറന്നു; ഓസീസ് ക്രിക്കറ്റിൽ ഇതാദ്യമായി രണ്ട് തദ്ദേശീയ താരങ്ങൾ ഒരുമിച്ച് കളിക്കും

സ്കോട്ട് ബോളണ്ടും ബ്രണ്ടന്‍ ഡോ​ഗെറ്റുമാണ് ഓസീസ് ടീമിൽ കളിക്കാനൊരുങ്ങുന്ന തദ്ദേശീയ താരങ്ങൾ

ടീം പ്രഖ്യാപിച്ചതും ചരിത്രം പിറന്നു; ഓസീസ് ക്രിക്കറ്റിൽ ഇതാദ്യമായി രണ്ട് തദ്ദേശീയ താരങ്ങൾ ഒരുമിച്ച് കളിക്കും
dot image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുകയാണ്. പെർത്തിൽ ഇന്ത്യൻ സമയം രാവിലെ 7.50 മുതലാണ് ആദ്യ ടെസ്റ്റിന് ആരംഭമാകുക. ഒന്നാം മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഓസ്ട്രേലിയൻ ടീം ചരിത്രം കുറിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി രണ്ട് തദ്ദേശീയ താരങ്ങൾ ഓസ്ട്രേലിയൻ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുകയാണ്.

സ്കോട്ട് ബോളണ്ടും ബ്രണ്ടന്‍ ഡോ​ഗെറ്റുമാണ് നാളെ ഓസീസ് ടീമിൽ കളിക്കാനൊരുങ്ങുന്ന തദ്ദേശീയ താരങ്ങൾ. സ്കോട്ട് ബോളണ്ട് 2016 മുതൽ ഓസ്ട്രേലിയൻ ടീമിലെ താരമാണ്. 2021ലാണ് താരത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറാൻ അവസരമൊരുങ്ങിയത്. എന്നാൽ ബ്രണ്ടൻ ഡോഗെറ്റിന്റെ ഓസ്ട്രേലിയൻ ടീമിലെ അരങ്ങേറ്റ മത്സരമാണ് നാളെ ആരംഭിക്കുന്നത്. മീഡിയം പേസറാണ് ഡോ​ഗെറ്റ്. പരിക്കിനെ തുടർന്ന് ഓസ്ട്രേലിയൻ നായകനും പേസ് ബൗളിങ് ഓൾ റൗണ്ടറുമായ പാറ്റ് കമ്മിൻസ്, മറ്റൊരു പേസ് ബൗളർ ജോഷ് ഹേസൽവുഡ് എന്നിവരുടെ അഭാവമാണ് ഡോ​ഗെറ്റിനും ഒപ്പം ഓപണിങ് ബാറ്ററായി ജാക് വെതറല്‍ഡിനും ഓസീസ് ടീമിൽ അവസരമൊരുക്കുന്നത്.

ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ ആദിവാസി സമൂഹമാണ് തദ്ദേശീയ ഓസ്‌ട്രേലിയക്കാർ. ഇവർ പ്രധാനമായും രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയിലെ പ്രധാന ഭൂപ്രദേശത്തെയും ടാസ്മേനിയയിലെയും 'അബോർജിനൽ' ആദിവാസി ജനതയാണ് ഒരു വിഭാ​ഗം. ഓസ്‌ട്രേലിയക്കും പാപുവ ന്യൂ ഗിനിയക്കും ഇടയിലുള്ള ദ്വീപുകളിൽ നിന്നുള്ള 'ടോറസ് സ്ട്രെയിറ്റ് ദ്വീപുകാർ' ആണ് മറ്റൊരു വിഭാ​ഗം.

വെളുത്ത വർ​ഗക്കാരായ ചെമ്പൻ മുടിയുള്ള യൂറോപ്പ്യൻ സായിപ്പുമാരുടെ രൂപസാദൃശ്യമുള്ളവരെയാണ് ഓസ്ട്രേലിയക്കാർ എന്ന് പൊതുവെ വിളിക്കപ്പെടുന്നത്. എന്നാൽ ഇവർക്ക് ഓസ്ട്രേലിയയുമായി ഏകദേശം 300 വർഷത്തിന്റെ ചരിത്രം മാത്രമാണുള്ളത്. എന്നാൽ ഓസീസിൽ 40,000ത്തോളം വർഷമായി ജീവിക്കുന്ന ആദിവാസി സമൂഹമാണ്. ഇവർ തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്ന് കുടിയേറിപാർത്തവരാണ്. എഡി 1606ൽ പോർച്ചു​ഗീസ് നാവികനായ വില്യം ജാൻസസ് ഓസ്ട്രേലിയ കണ്ടെത്തി. എഡി 1770ൽ ബ്രട്ടീഷ് നാവികനായ ജെയിംസ് കുക്ക് ഓസ്ട്രേലിയയിലെത്തി. പിന്നീട് ബ്രിട്ടീഷ് കോളനീവത്ക്കരണം ഓസ്ട്രേലിയയും ആരംഭിച്ചു.

ഓസ്ട്രേലിയയിലെ ഇന്നത്തെ വെളുത്ത വർ​ഗക്കാർ യൂറോപ്പിൽ നിന്ന് കുടിയേറിയവരാണ്. തദ്ദേശീയരായ സ്ത്രീകളെ വിഭാ​ഗം ചെയ്ത് യൂറോപ്പ്യൻ ജനത ഓസ്ട്രേലിയയിലെ ആദിവാസി സമൂഹത്തിന്റെ ഭാ​ഗമായി. ബ്രിട്ടീഷ് ജനതയുടെ അടിമകളായും ഓസീസ് ആദിവാസി സമൂഹം മെല്ലെ മാറികൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഓസീസ് ആദിവാസി സമൂഹത്തിന്റെ എണ്ണത്തിൽ വലിയ കുറവുണ്ടായി. സാവധാനം ഓസ്ട്രേലിയ വെളുത്ത വർ​ഗക്കാരുടെ നാടായി മാറുകയും ചെയ്തു.

ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിൽ നിരവധി തദ്ദേശീയ താരങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഫെയ്ത് തോമസ്, ജേസൺ ഗില്ലെസ്പി, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ പുരുഷ ടീമിലും വനിതാ ടീമിൽ ആഷ്‌ലി ഗാര്‍ഡ്‌നറും തദ്ദേശീയരെന്നു വിളിക്കപ്പെടുന്ന താരങ്ങളാണ്.

ആഷസ് ഒന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ പ്ലെയിങ് ഇലവൻ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖ്വാജ, ജാക് വെതറല്‍ഡ്, മാര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ബ്രണ്ടന്‍ ഡോ​ഗെറ്റ്, സ്‌കോട്ട് ബോളണ്ട്.

Content Highlights: First time Australia will field two Indigenous cricketers in Test Cricket History

dot image
To advertise here,contact us
dot image