മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എ യോട് വമ്പൻ തോൽവി; പരമ്പര ഇന്ത്യ എ ക്ക് സ്വന്തം

ഇന്ത്യയുടെ പത്ത് വിക്കറ്റും നഷ്ടമായി

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എ യോട് വമ്പൻ തോൽവി; പരമ്പര ഇന്ത്യ എ ക്ക് സ്വന്തം
dot image

ദക്ഷിണാഫ്രിക്ക എക്കതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് 73 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ എ യുടെ മറുപടി 49.1 ഓവറില്‍ 252 റണ്‍സിൽ ഒതുങ്ങി.

ഇന്ത്യയുടെ പത്ത് വിക്കറ്റും നഷ്ടമായി. 66 റണ്‍സെടുത്ത ആയുഷ് ബദോനിയും 53 റണ്‍സെടുത്ത ഇഷാന്‍ കിഷനും മാത്രമാണ് ഇന്ത്യ എക്കായി പൊരുതിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കബായോംസി പീറ്റർ നാല് വിക്കറ്റും ഷെപ്പോ മൊറേക്കി മൂന്ന് വിക്കറ്റും നേടി.

സെഞ്ച്വറി നേടിയ ലുവൻ-ഡ്രെ പ്രിട്ടോറിയസ്, റിവാൾഡോ മൂൺസാമി എന്നിവരുടെ സെ‍ഞ്ച്വറികളാണ് നേരത്തെ ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്.98 പന്തിൽ ഒമ്പത് ഫോറും ആറ് സിക്സറും സഹിതം പ്രിട്ടോറിയസ് 123 റൺസെടുത്തു. 130 പന്തിൽ 13 ഫോറും രണ്ട് സിക്സറും സഹിതം 107 റൺസാണ് മൂൺസാമിയുടെ സംഭാവന. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 241 റൺസ് കൂട്ടിച്ചേർത്തു.

അവസാന മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയിലെ ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യ എ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.

Content Highlights: India A lose to South Africa A in the third ODI; India A win the series

dot image
To advertise here,contact us
dot image