സംരംഭക ഉപാസന കൊനിഡേലയുടെ പോസ്റ്റിന് ശ്രീധര്‍ വെമ്പുവിന്റെ മറുപടി; സോഹോ സ്ഥാപകന്‍ 'എയറിൽ'

ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ഥികളുമായി സംവദിച്ചതിനെ കുറിച്ചുള്ള പോസ്റ്റായിരുന്നു ഉപാസന എക്‌സില്‍ പങ്കുവച്ചത്

സംരംഭക ഉപാസന  കൊനിഡേലയുടെ പോസ്റ്റിന് ശ്രീധര്‍ വെമ്പുവിന്റെ മറുപടി; സോഹോ സ്ഥാപകന്‍ 'എയറിൽ'
dot image

അപ്പോളോ ആശുപത്രി സിഎസ്ആറും സംരംഭകയും നടന്‍ രാം ചരണിന്റെ ഭാര്യയുമായ ഉപാസന കൊനിഡേലയുടെ പോസ്റ്റിന് എക്‌സില്‍ മറുപടി നല്‍കി വിമര്‍ശനം ഏറ്റുവാങ്ങുകയാണ് സോഹോ സഹസ്ഥാപകനായ ശ്രീധര്‍ വെമ്പു. യുവാക്കള്‍ ഇരുപതുകളില്‍ വിവാഹിതരാവുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും വേണമെന്ന വെമ്പുവിന്റെ പ്രസ്താവനയാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. സമൂഹത്തോടും സ്വന്തം പൂര്‍വികരോടുമുള്ള ജനസംഖ്യാപരമായ കടമ യുവാക്കള്‍ ഇങ്ങനെ നിറവേറ്റണമെന്നാണ് ഉപാസനയുടെ പോസ്റ്റിന് മറുപടിയായി വെമ്പു എക്‌സില്‍ കുറിച്ചത്.

പുരുഷന്മാരായാലും സ്ത്രീകളായാലും താന്‍ കണ്ടുമുട്ടുന്ന യുവ സംരംഭകരോട് ഇരുപതുകളില്‍ തന്നെ വിവാഹിതരായി കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും ഒരിക്കലും അത് പിന്നത്തേക്ക് മാറ്റിവയ്ക്കരുതെന്നും ഉപദേശിക്കാറുണ്ടെന്ന് വെമ്പു എക്‌സില്‍ കുറിച്ചിരുന്നു. ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ഥികളുമായി സംവദിച്ചതിനെ കുറിച്ച് ഉപാസന പങ്കുവച്ച പോസ്റ്റിന് മറുപടിയായാണ് വെമ്പുവിന്‍റെ എക്സ് പോസ്റ്റ്.


വിദ്യാര്‍ഥികളോട് നിങ്ങളില്‍ എത്ര പേര്‍ക്ക് വിവാഹിതരാകണം എന്ന് ചോദിച്ചപ്പോള്‍, സ്ത്രീകളെക്കാള്‍ കൂടുതല്‍ കൈകള്‍ പൊക്കിയത് യുവാക്കളാണ്. സ്ത്രീകള്‍ കൂടുതലും കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നി. ഇതാണ് പുതിയ പുരോഗമിച്ച ഇന്ത്യ. നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് തീരുമാനിക്കുക. നിങ്ങളുടെ ലക്ഷ്യമെന്താണെന്ന് മനസിലാക്കിക്കൊടുക്കുക, നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നിങ്ങനെ ഉപാസന എക്‌സിലെഴുതി.

ഇതിന് പിന്നാലെയായിരുന്നു എല്ലാവര്‍ക്കും പഴഞ്ചനെന്ന് തോന്നുന്ന കാര്യമാകും താന്‍ പറയുന്നതെന്ന് തോന്നുമെന്നും എന്നാല്‍ ഇതെല്ലാം വീണ്ടും പ്രതിധ്വനിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വെമ്പു പറഞ്ഞത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം വിമര്‍ശനങ്ങളാണ് വെമ്പുവിന്റെ പോസ്റ്റിന് ലഭിച്ചത്.

ഇത് ജനസംഖ്യാപരമായ പ്രശ്‌നമല്ല, സാമ്പത്തികമായ ഒന്നാണ്. അതാദ്യം ശരിയാവണം. അപ്പോള്‍ എല്ലാ കൈകളും താനെ ഉയര്‍ന്നുകൊള്ളുമെന്നാണ് ഒരാള്‍ വെമ്പുവിന്‍റെ പോസ്റ്റിനോട് പ്രതികരിച്ചത്. ഇരുപതുകളിലെ കുഞ്ഞുണ്ടായ ഒരു സ്ത്രീക്ക് അവരുടെ കരിയര്‍ നന്നായി കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. കുട്ടികളും കുടുംബവുമായി ജീവിക്കണമെന്നുണ്ട് പക്ഷേ അത് മാത്രമല്ല തന്റെ ജന്മോേദ്ദേശമെന്നാണ് വേറൊരു കമന്റ്. എന്നാല്‍ ജീവിതമൊരു ഓട്ടമത്സരമല്ലെന്നും ഇവിടെ ഏത് പ്രായത്തിലും നല്ല അവസരങ്ങള്‍ കാത്തിരിപ്പുണ്ടെന്നും വെമ്പു പറയുന്നു.

മുപ്പതുകളാണ് പലര്‍ക്കും പുതിയ തുടക്കം നല്‍കുന്നത്. ഈ ഉപദേശം എന്റെ അമ്മയില്‍ നിന്നും ലഭിച്ചത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. അത് സ്വീകരിച്ചതില്‍ ഞാന്‍ സംതൃപ്തനുമാണ്. ഞാന്‍ ജീവിതത്തെ ഒരു മത്സരമായി കണ്ടിരുന്നെങ്കില്‍ എന്നെക്കാള്‍ 20 വയസ് ഇളയതായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് താരതമ്യം നടത്തി ഞാന്‍ പരാചയപ്പെട്ടേനേ. എന്നിട്ട് ഞാന്‍ തോറ്റോ? ഞാനൊരു തോല്‍വിയാണെന്ന് ഓര്‍ത്ത് എനിക്ക് ഉറക്കം എഴുന്നേല്‍ക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലെ കാഴ്ചപ്പാടുകള്‍ക്ക് എന്റെ അമ്മയ്ക്കാണ് നന്ദി പറയേണ്ടത്.' എന്നാണ് ഇതിനെല്ലാം വെമ്പു മറുപടി നല്‍കുന്നത്.

28ാം വയസില്‍ തിരിച്ചടി നേരിട്ടാല്‍ തിരിച്ചുവരാന്‍ ഇനിയും സമയം ബാക്കിയുണ്ട്. ലാരി എല്ലസണ്‍ അവരുടെ യാത്ര ആരംഭിച്ചത് 31ാം വയസിലാണ്. പ്രായമേറിയ സംരംഭകര്‍ക്ക് വിജയ സാധ്യത കൂടുതലാണ് എന്നും വെമ്പു ഉപദേശിക്കുന്നുണ്ട്.
Content Highlights: Sridhar Vembu faces backlash after his comment on marriage

dot image
To advertise here,contact us
dot image