'കൃത്യമായ പദ്ധതികളില്ലാതെ ടെസ്റ്റ് ക്രിക്കറ്റ് വിജയിക്കില്ല'; ഇന്ത്യൻ ടീമിനെതിരെ വെങ്കിടേഷ് പ്രസാദ്

'ഇംഗ്ലണ്ട് പരമ്പര ഒഴികെ, കഴിഞ്ഞ ഒരു വർഷമായി ടെസ്റ്റ് മത്സരങ്ങളിലെ മോശം ഫലങ്ങൾ തുടരുകയാണ്'

'കൃത്യമായ പദ്ധതികളില്ലാതെ ടെസ്റ്റ് ക്രിക്കറ്റ് വിജയിക്കില്ല'; ഇന്ത്യൻ ടീമിനെതിരെ വെങ്കിടേഷ് പ്രസാദ്
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനും സെലക്ടർമാർക്കുമെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മുൻ താരം വെങ്കിടേഷ് പ്രസാദ്. ഏകദിന, ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ മികച്ച പ്രകടനം ടെസ്റ്റിലെ പ്രകടനം മോശമാണെന്നാണ് വെങ്കിടേഷ് പറയുന്നത്. കൃത്യമായ പ്ലാനിങ് ഇല്ലാതെ ടെസ്റ്റിൽ വിജയിക്കാനാവില്ലെന്നും ഇന്ത്യൻ മുൻ പേസർ ചൂണ്ടിക്കാട്ടി.

'വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. എന്നാൽ കൃത്യമായ പദ്ധതികളില്ലാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഒരു മികച്ച ടീമായിരിക്കാൻ സാധിക്കില്ല. താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വ്യക്തമായ പദ്ധതിയില്ല. ഇന്ത്യൻ ടീം സ്വീകരിക്കുന്ന തന്ത്രങ്ങളും അതിനായുള്ള ചിന്താ​ഗതികളും പരാജയപ്പെടുകയാണ്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതൊഴികെ, കഴിഞ്ഞ ഒരു വർഷമായി ടെസ്റ്റ് മത്സരങ്ങളിലെ മോശം ഫലങ്ങൾ തുടരുകയാണ്.' വെങ്കിടേഷ് പ്രസാദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 30 റൺസിന്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. ബൗളർമാരെ അമിതമായി പിന്തുണച്ച പിച്ചിൽ മൂന്ന് ദിവസം മാത്രമാണ് ടെസ്റ്റ് മത്സരം നടന്നത്. സമാനമായി ​ഗൗതം ​ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചുമതലയേറ്റ ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം മോശമായി തുടരുകയാണ്. ന്യൂസിലാൻഡിനെതിരെ നാട്ടിലും ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിലും ഇന്ത്യ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ പരമ്പര തോൽവി ഭീഷണി നേരിടുകയാണ്.

Content Highlights: Venkatesh Prasad has criticism following India's loss to SA 1st Test

dot image
To advertise here,contact us
dot image