

രഞ്ജിട്രോഫിയിൽ മിന്നും ഫോം തുടർന്ന് മുഹമ്മദ് ഷമി. അസമിനെതിരെയുള്ള മത്സരത്തിൽ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. 23.2 ഓവറിൽ 64 റൺസ് വിട്ടുകൊടുത്താണ് നേട്ടം.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ 15 വിക്കറ്റ് നേടിയതിന് ശേഷമാണ് താരത്തിന്റെ ഈ പ്രകടനം. ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റെടുത്ത ഷമി രണ്ടാം ഇന്നിംഗ്സില്‍ 38 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് ടീമിന്‍റെ വിജയശില്‍പിയായിരുന്നത്.
മത്സരത്തിൽ അസം 200 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 67 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ 267 റൺസ് നേടിയിട്ടുണ്ട്.
ഷമിയുടെ ഈ പ്രകടനത്തോടെ താരത്തെ ടീമിലെടുക്കാത്തത് വീണ്ടും ചർച്ചാ വിഷയമായിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലത്തതുകൊണ്ടാണ് ഷമിയെ പരിഗണിക്കാത്തത് എന്നായിരുന്നു ചീഫ് സെലക്ടർ അജിത് അഗാര്‍ക്കർ പറഞ്ഞത്.
എന്നാൽ രഞ്ജി ട്രോഫി മത്സരം കളിക്കുന്ന തനിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളൊന്നുമില്ലെന്നും സെലക്ടര്‍മാര്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഷമി തുറന്നടിച്ചതോടെ ഇരുവരും തമ്മിലുള്ള വാക് പോര് കനത്തു.
ഇപ്പോഴിതാ ദക്ഷിണാഫിക്കക്കെതിരായ തോൽവിക്ക് ശേഷം ഷമിയെ ടീമിലെടുക്കണമെന്ന് പറഞ്ഞ് മുൻ നായകൻ സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു.
Content Highlights: Shami continues his brilliant form in Ranji Trophy