ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ, പിന്നാലെ കൈകൊടുത്ത് പിരിഞ്ഞ് താരങ്ങൾ, വീഡിയോ

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരങ്ങളിൽ പാക് താരങ്ങൾക്ക് ഇന്ത്യൻ താരങ്ങൾ കൈകൊടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു

ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ, പിന്നാലെ കൈകൊടുത്ത് പിരിഞ്ഞ് താരങ്ങൾ, വീഡിയോ
dot image

കാഴ്ചപരിമിതിയുള്ളവരുടെ വനിതാ ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. എട്ടുവിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ വിജയം സ്വന്തമാക്കിയത്. പാകിസ്താനെ 135 റണ്‍സിന് ഓൾഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറിനുള്ളില്‍ വിജയത്തിലെത്തി.

എന്നാൽ മത്സരശേഷമുള്ള താരങ്ങളുടെ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകരുടെ കൈയടി നേടുന്നത്. മത്സരശേഷം ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും തമ്മിൽ കൈകൊടുത്താണ് പിരിഞ്ഞത്. ടോസിന്റെ സമയത്ത് ഇരുടീമുകളുടെ ക്യാപ്റ്റന്മാരും ഹസ്തദാനം നല്‍കിയിരുന്നില്ല. എന്നാല്‍ മത്സരത്തിന് ശേഷം ഇരുടീമം​ഗങ്ങളും കൈകൊടുത്താണ് മടങ്ങിയത്. പാക് ക്യാപ്റ്റന്‍ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.

നേരത്തെ പുരുഷന്മാരുടെ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരങ്ങളിൽ പാക് താരങ്ങൾക്ക് ഇന്ത്യൻ താരങ്ങൾ കൈകൊടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഏഷ്യാ കപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും ഇപ്പോൾ റൈസിം​ഗ് സ്റ്റാർസ് ഏഷ്യാ കപ്പിലും പാകിസ്താന്‍ താരങ്ങൾക്ക് കൈകൊടുക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ടോസ് സമയത്തും മത്സരത്തിന് ശേഷവും പാക് താരങ്ങളുമായി കൈകൊടുക്കില്ലെന്നാണ് ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്.

Content Highlights: India and Pakistan blind teams shake hands after world cup clash, Video

dot image
To advertise here,contact us
dot image