

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബാങ്കിൽ ബോംബ് ഭീഷണി. എസ്‌ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്. ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടാകാം എന്നും ബാങ്ക് മാനേജരുടെ മെയിലിലേക്ക് വന്ന ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. ബാങ്കിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.
വ്യാജ അക്കൗണ്ടിൽനിന്നാണ് സന്ദേശം എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്.
Content Highlights: Bomb threat at bank in Vizhinjam