ചേട്ടന്മാർക്ക് വേണ്ടി പകരംവീട്ടൽ!; ദക്ഷിണാഫ്രിക്കയെ എ തോൽപ്പിച്ച് ഇന്ത്യ എ ക്ക് ഏകദിന പരമ്പര

രണ്ടാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റ് ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.

ചേട്ടന്മാർക്ക് വേണ്ടി പകരംവീട്ടൽ!; ദക്ഷിണാഫ്രിക്കയെ എ തോൽപ്പിച്ച് ഇന്ത്യ എ ക്ക് ഏകദിന പരമ്പര
dot image

ചേട്ടന്മാർക്ക് വേണ്ടി പകരംവീട്ടൽ!; ദക്ഷിണാഫ്രിക്കയെ എ തോൽപ്പിച്ച് ഇന്ത്യ എ ക്ക് ഏകദിന പരമ്പര

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ എയ്ക്ക്. രണ്ടാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റ് ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.

രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 133 റണ്‍സ് വിജയലക്ഷ്യം 27.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അഭിഷേക് ശര്‍മയുടെ (32) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. റുതുരാജ് ഗെയ്കവാദ് (68), തിലക് വര്‍മ (29) എന്നിവര്‍ പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ നിശാന്ത് സിന്ധു, ഹര്‍ഷിത് റാണ എന്നിവരാണ് കുറഞ്ഞ സ്‌കോറിൽ എറിഞ്ഞിട്ടത്. നിശാന്ത് നാല് വിക്കറ്റും റാണ മൂന്ന് വിക്കറ്റും നേടി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും നേടി. 33 റണ്‍സ് നേടിയ റിവാള്‍ഡോ മൂണ്‍സാമിയാണ് ദക്ഷണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

Content Highlights:India A beat South Africa A to clinch the ODI series

dot image
To advertise here,contact us
dot image