

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നും മത്സരിക്കാനായി വീണ്ടും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിൽ നിന്നാകും അരുണിമ മത്സരിക്കുക. ഇന്ന് ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജെൻഡറായ അമേയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
Content Highlights: Transgender Arunima M Kurup will contest for Congress at Alappuzha