ഇരുമ്പുകമ്പി കണ്ണിൽതറച്ച് ഗുരുതര പരിക്ക്:രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസിന് അകമ്പടിയായി 4 ആംബുലൻസുകൾ

വണ്ടൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുളള 185 കിലോമീറ്റര്‍ വെറും രണ്ടരമണിക്കൂര്‍ കൊണ്ട് ഓടിയെത്തി

ഇരുമ്പുകമ്പി കണ്ണിൽതറച്ച് ഗുരുതര പരിക്ക്:രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസിന് അകമ്പടിയായി 4 ആംബുലൻസുകൾ
dot image

കോയമ്പത്തൂര്‍: ഇരുമ്പുകമ്പി കണ്ണില്‍ത്തറച്ച് ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന് സുരക്ഷിത പാതയൊരുക്കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരാണ് സംഭവം. സ്വകാര്യ കണ്ണാശുപത്രിയിലേക്ക് വന്ന വാഹനത്തിന് വാളയാര്‍ മുതല്‍ കോയമ്പത്തൂരിലെ നാല് ആംബുലന്‍സുകളാണ് അകമ്പടി നല്‍കിയത്.

വണ്ടൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുളള 185 കിലോമീറ്റര്‍ വെറും രണ്ടരമണിക്കൂര്‍ കൊണ്ട് ഓടിയെത്തി. അപകടത്തില്‍പ്പെട്ട എഴുപത്തിയഞ്ചുകാരനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വണ്ടൂരില്‍ നിന്നും കൊണ്ടുവരുന്ന വിവരം വെളളിയാഴ്ച്ച രാവിലെയാണ് ലഭിച്ചതെന്ന് സിങ്കാനല്ലൂര്‍ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ എസ് പ്രഭാത് പറഞ്ഞു.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഗ്രൂപ്പായ എമര്‍ജന്‍സി എസ്‌കോര്‍ട്ടിലാണ് വിവരം വന്നത്. തുടര്‍ന്ന് പ്രഭാതും സതീഷും മണിയും മധുരവീരനും സന്താനവും ഭൂപതിരാജയും സദയും നാല് ആംബുലന്‍സുകളിലായി വാളയാറിലേക്ക് പോയി. ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെ ഒരു തടസവുമില്ലാതെ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാനായെന്ന് പ്രഭാത് പറഞ്ഞു.

Content Highlights: 4 ambulances accompanied the ambulance that rushed to the hospital with the patient

dot image
To advertise here,contact us
dot image