

മലയാളി സ്പിന്നർ വിഘ്‌നേഷ് പുത്തൂരിനെ ടീം നിലനിർത്താതിരുന്നത് പരിക്കുമൂലമെന്ന് മുംബൈ ഇന്ത്യൻസ്. ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും വിഘ്‌നേഷിന്റ പരിക്ക് പൂർണമായി ഭേദമാകാൻ ആവശ്യമായ പിന്തുണയും സഹായവും നൽകുമെന്നും മുംബൈ ഇന്ത്യൻസ് വൃത്തങ്ങൾ അറിയിച്ചു.
ടീമിന്റെ ഭാവി പദ്ധതിയിൽ വിഘ്‌നേഷ് ഉണ്ടാകുമെന്നും മുംബൈ അറിയിച്ചു. കഴിഞ്ഞ ഐപിഎല്ലിനിടെ താരത്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു. കെസിഎല്ലിനിടെയും താരത്തിനെ പരിക്ക് അലട്ടിയിരുന്നു.
അതേ സമയം മിനി താരലേലത്തിലൂടെ ഐ പി എല്ലിൽ തിരിച്ചുകയറാനുള്ള ശ്രമത്തിലാണ് മലയാളി താരം.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ട്രയല്‍സില്‍ പങ്കെടുത്ത വിഘ്നേഷിനെ 30 ലക്ഷം രൂപക്കായിരുന്നു ലേലത്തില്‍ മുംബൈ ടീമിലെത്തിച്ചത്.
സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റ് നേടിയാണ് വിഘ്‌നേഷ് ശ്രദ്ധ നേടി. സീസണിലെ 5 കളിയിൽ മുംബൈക്കായി പന്തെറിഞ്ഞ വിഘ്നേഷ് ആറ് വിക്കറ്റ് ആണ് നേടിയത്. ശേഷം കെ സി എല്ലിൽ ആലപ്പി റിപ്പിള്‍സിനായി ഇറങ്ങിയെങ്കിലും പരിക്കുമൂലം തിളങ്ങാനായില്ല.
Content Highlights: mumbai indians on vignesh puthur omission