

ദക്ഷിണാഫ്രിക്കക്കെതിരെ കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. 54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. മൂന്ന് ടെസ്റ്റില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്ക 66.67 പോയന്റുമായി രണ്ടാമതെത്തി. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഓസീസാണ് പട്ടികയില്‍ ഒന്നാമത്. കളിച്ച രണ്ട് ടെസ്റ്റിൽ ഒരു ജയവും തോൽവിയുമായി 66.67 പോയന്റുമായി ശ്രീലങ്കയാണ് മൂന്നാമത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
Content Highlights: india suffers setback in World Test Championship after losing to southafrirca