രഞ്ജി ട്രോഫി: കേരളത്തിന് ഇന്ന് മധ്യപ്രദേശ് എതിരാളികൾ

ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തില്‍ രാവിലെ 9.0നാണ് മത്സരം.

രഞ്ജി ട്രോഫി: കേരളത്തിന് ഇന്ന് മധ്യപ്രദേശ് എതിരാളികൾ
dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് കേരളം മധ്യപ്രദേശിനെ നേരിടും. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തില്‍ രാവിലെ 9.0നാണ് മത്സരം.

സൗരാഷ്ട്രയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് മധ്യപ്രദേശിനെതിരെ ഇറങ്ങുക. സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൻ‌റെ ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ മത്സരത്തിൽ നിന്ന് കേരളം മൂന്ന് പോയിൻ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ ആകെ അഞ്ച് പോയിൻ്റാണ് കേരളത്തിന്റെ സമ്പാദ്യം. മറുവശത്ത് നാല് മത്സരങ്ങളിൽ നിന്ന് 15 പോയിൻ്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്.

കേരള ടീം: മുഹമ്മദ് അസറുദ്ദീൻ, അഭിഷേക് പി നായർ, അഭിഷേക് ജെ നായർ, കൃഷ്ണപ്രസാദ്, രോഹൻ എസ് കുന്നുമ്മൽ, അഹ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ബാബ അപരാജിത്, വരുൺ നായനാർ, നിധീഷ് എം ഡി, ഏദൻ ആപ്പിൾ ടോം, അഭിജിത് പ്രവീൺ, ഹരികൃഷ്ണൻ എം യു, വൈശാഖ് ചന്ദ്രൻ, അങ്കിത് ശർമ്മ, സിബിൻ പി ഗിരീഷ്, ശ്രീഹരി എസ് നായർ, അജിത് വി.

Content Highlights: Ranji Trophy; Kerala vs Madhya Pradesh match starts today

dot image
To advertise here,contact us
dot image