സൂപ്പര്‍ പേസറെ റിലീസ് ചെയ്യാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ആരാധകരെ ഞെട്ടിച്ച് റിപ്പോര്‍ട്ടുകള്‍

റിട്ടന്‍ഷന്‍ ലിസ്റ്റ് പുറത്തിറങ്ങുന്നതിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്

സൂപ്പര്‍ പേസറെ റിലീസ് ചെയ്യാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ആരാധകരെ ഞെട്ടിച്ച് റിപ്പോര്‍ട്ടുകള്‍
dot image

ഐപിഎല്‍ 2026 സീസണിന് മുന്നോടിയായുള്ള റീട്ടന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സിലിന് മുന്നില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഏറെ സസ്‌പെന്‍സുകള്‍ നിറഞ്ഞതായിരിക്കും ഇത്തവണത്തെ റീട്ടന്‍ഷന്‍ ലിസ്റ്റെന്ന് ഉറപ്പാണ്.

ഇപ്പോഴിതാ റിട്ടന്‍ഷന്‍ ലിസ്റ്റ് പുറത്തിറങ്ങുന്നതിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ശ്രീലങ്കന്‍ യുവപേസര്‍ മതീഷ പതിരാനയെ ചെന്നൈ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നിലനിര്‍ത്തിയ യുവതാരത്തെ ഇത്തവണ ഫ്രാഞ്ചൈസി ലേലത്തില്‍ വിടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണില്‍ 13 കോടി രൂപയ്ക്കാണ് മതീഷ പതിരാനയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് പതിരാനയെ റിലീസ് ചെയ്യാന്‍ ഫ്രാഞ്ചൈസി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: IPL Retentions 2026: Chennai Super Kings set to release Matheesha Pathirana

dot image
To advertise here,contact us
dot image