ഷാർദുലിന് പിന്നാലെ മറ്റൊരു ട്രേഡ്; ​ഗുജറാത്ത് ടൈറ്റൻസിന്റെ വിൻഡീസ് ഓൾറൗണ്ടറെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

കഴിഞ്ഞ സീസണിൽ​ ഗുജറാത്ത് ടൈറ്റൻസിനായി നിർണായക പ്രകടനങ്ങൾ പുറത്തെടുത്ത താരത്തെയാണ് മുംബൈ സ്വന്തമാക്കിയിരിക്കുന്നത്

ഷാർദുലിന് പിന്നാലെ മറ്റൊരു ട്രേഡ്; ​ഗുജറാത്ത് ടൈറ്റൻസിന്റെ വിൻഡീസ് ഓൾറൗണ്ടറെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്
dot image

ഐപിഎൽ അടുത്ത സീസണിന് മുമ്പായുള്ള താരകൈമാറ്റത്തിൽ ഞെട്ടിച്ച് മുംബൈ ഇന്ത്യൻസ്. ​ഗുജറാത്ത് ടൈറ്റൻസിന്റെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷെർഫെയ്ൻ റൂഥർഫോർഡിനെ മുംബൈ ഇന്ത്യൻസ് തട്ടകത്തിലെത്തിച്ചു. 2.6 കോടി രൂപയ്ക്കാണ് റൂഥർഫോർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇന്ന് തന്നെ ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്നും ഇന്ത്യയുടെ ബൗളിങ് ഓൾ റൗണ്ടറായി ഷാർദുൽ താക്കൂറിനെയും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ​ഗുജറാത്ത് ടൈറ്റൻസ് നിരയിലെ നിർണായക സാന്നിധ്യമായിരുന്നു റൂഥർഫോർഡ്. 11 ഇന്നിങ്സുകളിൽ നിന്നായി താരം 291 റൺസാണ് അടിച്ചൂകൂട്ടിയത്. വെസ്റ്റ് ഇൻഡീസിനായി 44 ട്വന്റി 20യും 19 ഏകദിനങ്ങളും ഈ 27കാരൻ കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെയും മുംബൈ ഇന്ത്യൻസിന്റെയും ഔദ്യോ​ഗിക സമൂഹമാധ്യമങ്ങളിൽ റൂഥർഫോർഡിന്റെ ട്രേഡ് സ്ഥിരീകരിച്ചു.

മറ്റൊരു താരമായ ഷാർദുൽ താക്കൂറിനെ രണ്ട് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ താക്കൂറിന്റെ ഏഴാമത്തെ ടീമാണ് മുംബൈ ഇന്ത്യൻസ്. 2015ൽ പഞ്ചാബ് കിങ്സിനായാണ് താക്കൂർ കരിയർ തുടങ്ങിയത്. പിന്നീട് റൈസിങ് പൂനെ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കായി കളിച്ചു. ചെന്നൈയ്ക്കൊപ്പമായിരുന്നു കൂടുതൽ കാലം കളിച്ചത്.

Content Highlights: Sherfane Rutherford traded to Mumbai Indians from Gujarat Titans

dot image
To advertise here,contact us
dot image