ഔദ്യോ​ഗികം; ഷാർദുൽ താക്കൂറിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ഐപിഎല്ലിൽ താക്കൂറിന്റെ ഏഴാമത്തെ ടീമാണ് മുംബൈ ഇന്ത്യൻസ്

ഔദ്യോ​ഗികം; ഷാർദുൽ താക്കൂറിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അടുത്ത സീസണിൽ ഇന്ത്യൻ ബൗളിങ് ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ മുംബൈ ഇന്ത്യൻസിൽ കളിക്കും. ഐപിഎല്ലിന്റെയും മുംബൈ ഇന്ത്യൻസിന്റെയും ഔദ്യോ​ഗിക സമൂഹമാധ്യമങ്ങളിൽ ഷാർദുലിന്റെ ട്രേഡ് സ്ഥിരീകരിച്ചു. ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്നാണ് ഷാർദുലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്നത്.

താക്കൂറിന് പകരമായി ലക്നൗ നിരയിലേക്ക് മുംബൈ ഇന്ത്യൻസ് ആരെയും കൈമാറിയിട്ടില്ല. കഴിഞ്ഞ സീസണിൽ സൗദിയിൽ നടന്ന താരലേലത്തിൽ ഷാർദുലിനെ ആരും സ്വന്തമാക്കിയിരുന്നില്ല. പിന്നീട് സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പായി ഷാർദുലിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിലെത്തുമ്പോഴും താക്കൂറിന്റെ വില രണ്ട് കോടി രൂപ തന്നെയാണ്.

ഐപിഎല്ലിൽ താക്കൂറിന്റെ ഏഴാമത്തെ ടീമാണ് മുംബൈ ഇന്ത്യൻസ്. 2015ൽ പഞ്ചാബ് കിങ്സിനായാണ് താക്കൂർ കരിയർ തുടങ്ങിയത്. പിന്നീട് റൈസിങ് പൂനെ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കായി കളിച്ചു. ചെന്നൈയ്ക്കൊപ്പമായിരുന്നു കൂടുതൽ കാലം കളിച്ചത്.

ഐപിഎൽ കരിയറിൽ 105 മത്സരങ്ങളിൽ നിന്ന് 102 വിക്കറ്റുകളാണ് താക്കൂറിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളും താരം സ്വന്തമാക്കി. സ്ഥിരതയാർന്ന പ്രകടനങ്ങൾ ഉണ്ടാകാത്തതാണ് താക്കൂറിന്റെ കരിയറിൽ പലപ്പോഴും തിരിച്ചടിയാകാറുള്ളത്.

Content Highlights: Shardul Thakur has been traded to Mumbai Indians

dot image
To advertise here,contact us
dot image