

2025 ഐപിഎല്‍ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരുടെ പരിഹാസവും ദേഷ്യവും ഏറ്റുവാങ്ങിയ സംഭവത്തെ കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ. ചെപ്പോക്കിലെ മത്സരത്തിന് മുന്‍പ് ചെന്നൈയില്‍ ഇറങ്ങുമ്പോള്‍ ആദ്യം എന്താണ് നിങ്ങളുടെ മനസില്‍ വരുന്നതെന്ന ചോദ്യത്തിന് ജിതേഷ് 'ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്‌നി ചട്‌നി' എന്ന ഗാനം ജിതേഷ് പാടിയത് വൈറലായിരുന്നു. പിന്നാലെ മത്സരത്തില്‍ ജിതേഷ് പുറത്തായപ്പോള്‍ ചെപ്പോക്കിലെ ഡിജെ ഇതേ പാട്ട് വെച്ചതും വൈറലായിരുന്നു. ഈ സംഭവത്തെ കുറിച്ചാണ് ജിതേഷ് മനസ് തുറക്കുന്നത്.
ഞാന്‍ അന്ന് എയര്‍പോര്‍ട്ടിലായിരുന്നു. ഞങ്ങളുടെ മീഡിയ ടീം എല്ലാവരോടും ചോദിക്കുന്നുണ്ടായിരുന്നു, 'ചെന്നൈയില്‍ ഇറങ്ങുമ്പോള്‍ ആദ്യം എന്താണ് നിങ്ങളുടെ മനസ്സില്‍ വരുന്നത്?' എന്ന്. തേങ്ങാവെള്ളം, ചൂട് എന്നെല്ലാം ഞാന്‍ ആദ്യം മറുപടി നല്‍കിയപ്പോള്‍ അവര്‍ പറഞ്ഞു ഇതെല്ലാം എല്ലാവരും പറഞ്ഞതാണെന്ന്.
😭😭😭😭😭wathaaaaa…
— allenselva🇦🇷 ⭐️ ⭐️⭐️ (@allenselva24) March 28, 2025
DJ un kunja kuduuuu pic.twitter.com/DSrE8dX7mV
'അപ്പോള്‍ ഞാന്‍ പറഞ്ഞു, അവിടെ ഇഡ്ഡലിയും ദോശയുമുണ്ട്, ദക്ഷിണേന്ത്യയില്‍ അത് വളരെ നല്ലതാണെന്ന്. അപ്പോള്‍ എന്റെയടുത്ത് ഇരുന്ന ഒരാളാണ് പറഞ്ഞത് 'ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്‌നി ചട്‌നി' എന്ന് പാടാന്‍ പറഞ്ഞത്. ഈ റീല്‍ വൈറലാവുമെന്നും അയാള്‍ പറഞ്ഞു. ഞാന്‍ അത് പരിഹാസരൂപേണയാണ് പാടിയത്. അതിന് എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ടെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. മത്സരത്തില്‍ ഞാന്‍ പുറത്തായതും ഡിജെ ആ പാട്ടുതന്നെ പ്ലേ ചെയ്യാനും തുടങ്ങി', ജിതേഷ് പറഞ്ഞു.
Content Highlights: "The DJ started playing that song", RCB star Jitesh Sharma opens up