'ഷാർദുൽ താക്കൂർ മുംബൈ ഇന്ത്യൻസിൽ, സൂപ്പർ താരത്തിന് പകരക്കാരനാകും': രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്

'ഷാർദുൽ താക്കൂർ മുംബൈ ഇന്ത്യൻസിൽ, സൂപ്പർ താരത്തിന് പകരക്കാരനാകും': രവിചന്ദ്രൻ അശ്വിൻ
dot image

ഐപിഎൽ അടുത്ത സീസണിന് മുമ്പായുള്ള താരകൈമാറ്റത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കൂർ മുംബൈ ഇന്ത്യൻസിലെത്തുമെന്ന് സൂചന. ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ദീപക് ചാഹറിന് പകരമായാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ ഷാർദുലിനെ മുംബൈ സ്വന്തമാക്കുന്നതെന്നാണ് അശ്വിൻ പറയുന്നത്.

'താക്കൂറിന് പകരമായി മുംബൈ ഇന്ത്യൻസിൻ്റെ താരങ്ങളെയൊന്നും റിലീസ് ചെയ്തതായി ഞാൻ കാണുന്നില്ല. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് പരിക്കേറ്റ ദീപക് ചാഹറിന് പകരമായി ഒരു താരത്തെ കണ്ടെത്താൻ മുംബൈ ഇന്ത്യൻസ് ശ്രമിക്കുമോ? എന്തായാലും ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് ഷാർദുൽ താക്കൂറിനെ ട്രേഡിലൂടെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിട്ടുണ്ട്.' അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറ‍ഞ്ഞു.

അതിനിടെ താക്കൂറിന് പകരമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കറിനെ ടീമിലെത്തിക്കാനാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ ശ്രമമെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 2021 മുതൽ മുംബൈ ഇന്ത്യൻസിന്റെ ഭാ​ഗമായ അർജുൻ തെണ്ടുൽക്കറിന് ഇതുവരെ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. അടിസ്ഥാന വിലയായ 30 ലക്ഷമാണ് താരലേലത്തിൽ അർജുന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights: MI to secure Shardul Thakur from LSG for 2026 season

dot image
To advertise here,contact us
dot image