

രണ്ടാമതും വിവാഹിതനായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. നെതർലൻഡ്‌സിൽ റാഷിദ് ഖാൻ ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങിനിടെ ഒരു സ്ത്രീയുടെ അരികിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചിരുന്നു. പരമ്പരാഗത അഫ്ഗാൻ വസ്ത്രം ധരിച്ച ഒരു സ്ത്രീക്കൊപ്പം റാഷിദ് ഇരിക്കുന്നത് കാണുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് രണ്ടാമതും വിവാഹിതനായി എന്ന വിവരം റാഷിദ് ഖാൻ തന്നെ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. ചിത്രത്തിലെ സ്ത്രീ തന്റെ ഭാര്യയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ അദ്ദേഹം രണ്ടാമതും വിവാഹം കഴിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ്. 2024 ഒക്ടോബറിൽ കാബൂളിൽ വെച്ചാണ് റാഷിദ് ആദ്യം വിവാഹിതനായത്.
“2025 ഓഗസ്റ്റ് രണ്ടിന് ഞാൻ എന്റെ ജീവിതത്തിലെ പുതിയതും അർത്ഥവത്തായതുമായ ഒരു അധ്യായം ആരംഭിച്ചു. ഞാൻ എന്റെ നിക്കാഹ് നടത്തി. ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്ന സ്നേഹവും സമാധാനവും പങ്കാളിത്തവും നല്‍കുന്ന ഒരാളെയാണ് വിവാഹം കഴിച്ചു.”
“അടുത്തിടെ ഞാൻ എന്റെ ഭാര്യയെ ഒരു ചാരിറ്റി പരിപാടിക്ക് കൊണ്ടുപോയിരുന്നു. വളരെ ലളിതമായ കാര്യങ്ങളിൽ നിന്ന് നിഗമനങ്ങൾ ഉണ്ടാകുന്നത് കാണുന്നത് നിർഭാഗ്യകരമാണ്. സത്യം നേരെയുള്ളതാണ്, അവൾ എന്റെ ഭാര്യയാണ്, ഞങ്ങൾ ഒരുമിച്ച് നിൽക്കുകയാണ്. കാരണം ഞങ്ങൾക്ക് ഒന്നും മറയ്ക്കാൻ ഇല്ല. ദയയും പിന്തുണയും നൽകി ഞങ്ങളെ മനസ്സിലാക്കിയ എല്ലാവർക്കും നന്ദി,” റാഷിദ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Content Highlights: Afghan Cricketer Rashid Khan Confirms He Married Again