സെഞ്ച്വറിയില്ലാത്ത 800 ദിനങ്ങൾ; അനാവശ്യ റെക്കോർഡിൽ കോഹ്‌ലിക്കൊപ്പമെത്തി ബാബർ

പാകിസ്താൻ സൂപ്പർ താരം ബാബര്‍ അസമിന്റെ ഫോം ഔട്ട് തുടരുകയാണ്.

സെഞ്ച്വറിയില്ലാത്ത 800 ദിനങ്ങൾ; അനാവശ്യ റെക്കോർഡിൽ കോഹ്‌ലിക്കൊപ്പമെത്തി ബാബർ
dot image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താൻ സൂപ്പർ താരം ബാബര്‍ അസമിന്റെ ഫോം ഔട്ട് തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ കൂടി നിരാശപ്പെടുത്തിയതോടെ പാക് താരം ഒരു സെഞ്ച്വറി പോലുമില്ലാത്ത 800 ദിവസങ്ങള്‍ പിന്നിട്ടു. 83 ഇന്നിംഗ്സുകള്‍ക്ക് മുമ്പാണ് ബാബര്‍ ബാബര്‍ അവസാനമായി സെഞ്ച്വറി നേടിയത്. 2023 ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ നേടിയ സെഞ്ച്വറി ആയിരുന്നു അത്.

ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സുകള്‍ കളിച്ച വിരാട് കോലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ബാബര്‍. ഏഷ്യന്‍ ബാറ്റ്സ്മാന്‍മാരില്‍, 87 ഇന്നിംഗ്സുകള്‍ സെഞ്ചുറിയില്ലാതെ കളിച്ച മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് പട്ടികയില്‍ ഒന്നാമത്.

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ 51 പന്തില്‍ 29 റണ്‍സുമായിട്ടാണ് താരം മടങ്ങിയത്. ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയുടെ പന്തില്‍ ബൗള്‍ഡായി.

അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തിൽ ശ്രീലങ്കയെ ആറ് റൺസിന് പാകിസ്താൻ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പാകിസ്താൻ 50 ഓവറിൽ 299 റൺസ് നേടിയപ്പോൾ ശ്രീലങ്കയുടെ മറുപടി ബാറ്റിങ്ങ് 293 റൺസിൽ അവസാനിച്ചു.

Content Highlights: 800 days without a century; Babar joins Kohli in an unwanted record

dot image
To advertise here,contact us
dot image