

അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തിൽ ശ്രീലങ്കയെ ആറ് റൺസിന് തോൽപ്പിച്ച് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പാകിസ്താൻ 50 ഓവറിൽ 299 റൺസ് നേടിയപ്പോൾ ശ്രീലങ്കയുടെ മറുപടി ബാറ്റിങ്ങ് 293 റൺസിൽ അവസാനിച്ചു.
പാകിസ്താന് വേണ്ടി സല്‍മാന്‍ ആഗ സെഞ്ച്വറി നേടി. 87 പന്തില്‍ ഒമ്പത് ഫോറുകൾ അടക്കം പുറത്താവാതെ 105 റൺസ് നേടി. ഹുസൈന്‍ തലാത് 63 പന്തില്‍ 62 റണ്‍സെടുത്തു. ഫഖർ സമാൻ 32 റൺസും മുഹമ്മദ് നവാസ് 36 റൺസും നേടി. മുന്‍ ക്യാപ്റ്റന്മാരായ ബാബര്‍ അസം (29), മുഹമ്മദ് റിസ്വാന്‍ (5) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക 59 റൺസ് നേടി. സദീര (39 ), കാമിൽ മിഷാര(38 ), ചരിത് അസലൻകെ(32), പാത്തും നിസ്സങ്ക(29), ജെനിത്(28 ), മഹീഷ് തീക്ഷണ(21) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് നാല് വിക്കറ്റ് നേടി.
Content Highlights:Excitement till the last ball; Pakistan defeats Sri Lanka in first ODI