

അടുത്ത സീസണിലേക്കുള്ള ഐപിഎൽ മിനി താരലേലം വീണ്ടും ഇന്ത്യയ്ക്ക് പുറത്തുനടക്കാന്‍ സാധ്യത. അബുദാബിയിൽ നടക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബർ മൂന്നാം വാരമാകും താരലേലം നടക്കുക എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎൽ ട്രേഡ് ഡീലുമായി സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെയാണ് മിനി ലേലവുമായി ബന്ധപ്പെട്ട സൂചനകളും പുറത്തുവരുന്നത്.
ഐഎഎൻഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 15, 16 തീയതികളിലാവും ലേലം നടക്കുക. കഴിഞ്ഞ മൂന്ന് തവണയും ഇന്ത്യയ്ക്ക് പുറത്തായിരുന്നു ലേലം നടന്നത്. ജിദ്ദ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് തവണ യഥാക്രമം ലേലം നടന്നത്. അതുപോലെ ഇത്തവണയും ലേലം വിദേശത്ത് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
According to sources, the player auction for the IPL 2026 is likely to be held in #AbuDhabi, with December 15 or 16 emerging as the probable date for the event. The deadline for all ten IPL franchises to finalise player retention is November 15.#IPL2026 #IPLAuction #SportsNews… pic.twitter.com/5rHoIgUmYS
— The Statesman (@TheStatesmanLtd) November 11, 2025
നവംബർ 15 ആണ് ഫ്രാഞ്ചൈസികൾ താരങ്ങളുടെ റിട്ടൻഷൻ പട്ടിക പുറത്തുവിടാനുള്ള അവസാന തീയതി. നാല് ദിവസങ്ങൾക്കുള്ളിൽ ഓരോ ഫ്രാഞ്ചൈസിയും പട്ടിക പുറത്തുവിടണം. റിട്ടൻഷന് പുറത്തുവന്നതിന് ശേഷമായിരിക്കും മിനി ലേലത്തിൻ്റെ വേദിയെയും തീയതികളെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ബിസിസിഐ പുറത്തുവിടുക.
Content Highlights: IPL 2026 Auction Likely be held in Abu Dhabi In December: Report