ഹാര്‍ദിക് പാണ്ഡ്യയുടെ സെലിബ്രേഷന്‍ അനുകരിച്ച് ഇന്ത്യയെ പരിഹസിച്ചു; പാക് താരത്തിന് ട്രോള്‍പൂരം

ഞങ്ങള്‍ക്ക് ശരിക്കുമുള്ള ട്രോഫിയുണ്ടെന്ന ഹാഷ്ടാഗും താരം കൂട്ടിച്ചേര്‍ത്ത താരം ഏഷ്യാ കപ്പ് വിവാദങ്ങളെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു

ഹാര്‍ദിക് പാണ്ഡ്യയുടെ സെലിബ്രേഷന്‍ അനുകരിച്ച് ഇന്ത്യയെ പരിഹസിച്ചു; പാക് താരത്തിന് ട്രോള്‍പൂരം
dot image

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സിഗ്നേച്ചര്‍ പോസ് അനുകരിച്ചതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് താരത്തിനെതിരെ ട്രോള്‍ പൂരം. പാകിസ്താന്റെ മുഹമ്മദ് ഷഹ്‌സാദാണ് ഇന്ത്യന്‍ താരത്തിന്റെ ഐക്കോണിക് പോസ് കോപ്പിയടിച്ചത്. ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ചാമ്പ്യന്മാരായതിന് ശേഷമാണ് ഷഹ്‌സാദ് കപ്പുമായി ഹാര്‍ദിക്കിന്റെ സെലിബ്രേഷന്‍ ചെയ്തത്.

ഹോങ്കോങ് സിക്‌സസില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ എക്‌സ് പോസ്റ്റിന് മറുപടിയായാണ് ഷഹ്‌സാദ് ചിത്രം പങ്കുവെച്ചത്. 'പതിവുപോലെതന്നെ ഹോങ്കോങ് സിക്‌സസിനും രസകരമായ അന്ത്യം', എന്ന ക്യാപ്ഷനോടെയാണ് ഷഹ്‌സാദ് എക്‌സില്‍ ചിത്രം പങ്കുവെച്ചത്. ഞങ്ങള്‍ക്ക് ശരിക്കുമുള്ള ട്രോഫിയുണ്ടെന്ന ഹാഷ്ടാഗും താരം കൂട്ടിച്ചേര്‍ത്ത താരം ഏഷ്യാ കപ്പ് വിവാദങ്ങളെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു.

അതേസമയം ഷഹ്‌സാദിനെതിരെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്. 'കുറച്ചെങ്കിലും നാണം വേണം, ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങള്‍ കുറച്ച് കമന്റേറ്റര്‍മാരോടും കോച്ചുമാരോടും പരാജയം വഴങ്ങിയിരിക്കുന്നു', '40 വയസ്സുള്ള മുഴുവന്‍ സമയ കമന്റേറ്റര്‍മാര്‍ക്കെതിരെ ഒരു ടൂര്‍ണമെന്റ് ജയിച്ച നിങ്ങളുടെ രാജ്യത്തെ ഇരുപതുകളുടെ തുടക്കത്തിലുള്ള പ്രധാന ക്രിക്കറ്റ് കളിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഹോങ്കോങ് സിക്സസ് ഫൈനലില്‍ കുവൈത്തിനെ 43 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത ആറ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കുവൈത്ത് 5.1 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി.

Content Highlights: Pakistan's Muhammad Shahzad Faces Backlash For Mocking India After Hong Kong Sixes win

dot image
To advertise here,contact us
dot image