സഞ്ജുവിന് പകരം സൂപ്പർ താരങ്ങളെ ചോദിച്ച് രാജസ്ഥാൻ, ഡീലുകൾ നിരസിച്ച് ചെന്നൈ; റിപ്പോർട്ട്

രാജസ്ഥാൻ ആവശ്യപ്പെട്ടവരെല്ലാം ചെന്നൈ മുൻ സീസണുകളിൽ അമിതമായി ആശ്രയിച്ച താരങ്ങളാണ്

സഞ്ജുവിന് പകരം സൂപ്പർ താരങ്ങളെ ചോദിച്ച് രാജസ്ഥാൻ, ഡീലുകൾ നിരസിച്ച് ചെന്നൈ; റിപ്പോർട്ട്
dot image

ഐപിഎല്ലിൽ അടുത്ത സീസണിന് മുമ്പായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യം സ‍ഞ്ജു സാംസണെ സ്വന്തം തട്ടകത്തിലെത്തിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഇതിനായി രാജസ്ഥാൻ റോയൽസുമായി ചെന്നൈ സൂപ്പർ കിങ്സ് ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ രാജസ്ഥാൻ റോയൽസ് സഞ്ജുവിന് പകരമായി ആവശ്യപ്പെടുന്ന താരങ്ങളെ വിട്ടുനൽകാൻ ചെന്നൈ സൂപ്പർ കിങ്സും തയ്യാറാകുന്നില്ല.

ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടനുസരിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ താരങ്ങളായ രവീന്ദ്ര ജഡേജ, ഡിവാൾഡ് ബ്രവീസ്, ശിവം ദുബെ, റുതുരാജ് ​ഗെയ്ക്ക്‌വാദ്‌, മതീഷ പതിരാന തുടങ്ങിയ താരങ്ങളിൽ രണ്ട് പേരെയാണ് രാജസ്ഥാൻ പകരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെയെല്ലാം ചെന്നൈ മുൻ സീസണുകളിൽ അമിതമായി ആശ്രയിച്ച താരങ്ങളാണ്. രവീന്ദ്ര ജഡ‍േജയ്ക്കൊപ്പം സാം കരണിനെ വിട്ടുനൽകാമെന്നാണ് ചെന്നൈ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഡീൽ വേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. ഇതോടെ സഞ്ജുവിന്റെ ഡിലിൽ ഇരുടീമുകൾക്കിടയിലും പ്രതിസന്ധി തുടരുകയാണ്.

നവംബർ 15നാണ് അടുത്ത സീസണിലേക്കുള്ള താരങ്ങളെ നിലനിർത്താൻ ടീമുകൾക്കുള്ള അവസാന തിയതി. സഞ്ജുവിനെ നിലനിർത്തുന്നില്ലെങ്കിൽ താരലേലത്തിൽ വെയ്ക്കുകയാണ് രാജസ്ഥാന് മുമ്പിലുള്ള വഴി. പക്ഷേ അപ്പോൾ സഞ്ജുവിന് പകരം മികച്ച കളിക്കാരെ കണ്ടെത്താൻ രാജസ്ഥാൻ ബുദ്ധിമുട്ടും. അതുകൊണ്ട് മറ്റൊരു ടീമിൽ നിന്ന് മികച്ച കളിക്കാരനെ കണ്ടെത്തുകയാണ് രാജസ്ഥാന് മുന്നിലുള്ള വെല്ലുവിളി. ഡിസംബർ 15നാകും താരലേലം നടക്കുക.

Content Highlights: RR and CSK deal for Samson continues

dot image
To advertise here,contact us
dot image