'ഐ ആം ഗെയിമിൽ ഞാൻ വളരെ കൂൾ ആയിട്ടുള്ള കഥാപാത്രമാണ്, റെട്രോ സ്റ്റൈൽ പരിപാടിയല്ല'; ദുൽഖർ സൽമാൻ

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്

'ഐ ആം ഗെയിമിൽ ഞാൻ വളരെ കൂൾ ആയിട്ടുള്ള കഥാപാത്രമാണ്, റെട്രോ സ്റ്റൈൽ പരിപാടിയല്ല'; ദുൽഖർ സൽമാൻ
dot image

തന്റെ പുതിയ സിനിമയായ ഐ ആം ഗെയിമിൽ വളരെ കൂൾ ആയിട്ടുള്ള കഥാപാത്രമാണെന്ന് ദുൽഖർ സൽമാൻ. പഴയ റെട്രോ സ്റ്റൈൽ പരിപാടിയല്ലെന്നും വളരെ മോഡേൺ ആയിട്ടുള്ള ആളാണ് അതിലെന്നും നടൻ പറഞ്ഞു. ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.

'എന്റെ അടുത്ത സിനിമയായ ഐ ആം ഗെയിമിൽ ഞാൻ വളരെ മോഡേൺ ആണ്. ഒരു കൂൾ കഥാപാത്രമാണ് റെട്രോ സ്റ്റൈൽ പരിപാടിയല്ല, നിങ്ങൾ എല്ലാവരും ആ സിനിമ നന്നായി ആസ്വദിക്കും. അതിന്റെ ആണ് ഈ ലുക്ക്', ദുൽഖർ പറഞ്ഞു. കാന്ത സിനിമയുടെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.

Content Highlights: Dulquer Salmaan says about new movie im game

dot image
To advertise here,contact us
dot image