എറിഞ്ഞിട്ട് പേസർമാർ; ദക്ഷിണാഫ്രിക്ക എ ക്കെതിരെ ഇന്ത്യ എ ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

ദക്ഷിണാഫ്രിക്കക്ക് വേണ്ടി മാര്‍ക്വെസ് അക്കര്‍മാന്‍ സെഞ്ച്വറി നേടി

എറിഞ്ഞിട്ട് പേസർമാർ; ദക്ഷിണാഫ്രിക്ക എ ക്കെതിരെ ഇന്ത്യ എ ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്
dot image

രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ ക്കെതിരെ ഇന്ത്യ എ ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 255 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 221 റൺസിൽ ഓൾ ഔട്ടായി.

പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും ആകാശ് ദീപും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മാര്‍ക്വെസ് അക്കര്‍മാന്‍ സെഞ്ച്വറി നേടി. 134 റൺസ് നേടിയ താരമൊഴികെ മറ്റാരും 30 റൺസ് കടന്നില്ല.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 255ന് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ധ്രുവ് ജുറലിന്റെ (പുറത്താവാതെ 132) സെഞ്ചുറിയാണ് തുണയായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിയാന്‍ വാന്‍ വുറന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഷെപോ മൊറേകി, പ്രെണേളന്‍ സുബ്രായേന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

Content Highlights:India A take first innings lead against South Africa A

dot image
To advertise here,contact us
dot image