വനിതാ ലോകകപ്പ്; സെമിക്ക് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി, സൂപ്പര്‍ താരത്തിന് മത്സരം നഷ്ടമായേക്കും

ലോകകപ്പിൽ ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിന്‍റെ കണങ്കാലിന് പരിക്കേൽക്കുന്നത്

വനിതാ ലോകകപ്പ്; സെമിക്ക് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി, സൂപ്പര്‍ താരത്തിന് മത്സരം നഷ്ടമായേക്കും
dot image

വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിന് മുന്നേ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യയുടെ നിർണായക താരം പ്രതിക റാവലിന് മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഒക്ടോബർ 30 വ്യാഴാഴ്ച നവി മുംബൈയിലാണ് ഇന്ത്യ- ഓസ്ട്രേലിയ സെമി ഫൈനൽ പോരാട്ടം.

ലോകകപ്പിൽ ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് പ്രതികയുടെ കണങ്കാലിന് പരിക്കേൽക്കുന്നത്. മത്സരത്തിൽ ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന്റെ കാല്‍ പാദം മടങ്ങുകയായിരുന്നു. പിന്നീട് ഫിസിയോയുടെ സഹായത്തോടെ പ്രതിക ഗ്രൗണ്ടിന് പുറത്തേക്ക് പോവുകയായിരുന്നു. പ്രതിക മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി തീരുമാനം എടുക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയിരുന്നു.

ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി നിർണായക പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് പ്രതിക റാവൽ. ന്യൂസിലാൻഡിനെതിരായ ​ഗ്രൂപ്പ് ഘട്ട മത്സരത്തിൽ‌ നിർണായക സെഞ്ച്വറി നേടിയാണ് പ്രതിക തിളങ്ങിയത്.

Content Highlights: Pratika Rawal set to miss Women’s World Cup semifinal vs Australia

dot image
To advertise here,contact us
dot image