

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഒക്ടോബർ 29 ന് ആരംഭിക്കുകയാണ്. ഇപ്പോഴിതാ ടി20 പരമ്പരയിലെ സ്കോർലൈൻ പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസീസിന്റെ മുന്‍ വെടക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്.
അഞ്ചു ടി20കളുടെ പരമ്പര 3-2നായിരിക്കും അവസാനിക്കുകയെന്നാണ് ഗില്ലിയുടെ പ്രവചനം. പക്ഷെ ജയിക്കുന്ന ആ ടീം ആരാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. 3-2 ആയിരിക്കും പരമ്പരയിലെ സ്‌കോര്‍ ലൈന്‍. എന്നു മാത്രമേ ഗില്‍ക്രിസ്റ്റ് പറഞ്ഞുള്ളു.
ഈയൊരു സ്‌കോറുമായി (3-2) തന്നെ നിങ്ങള്‍ ഉറങ്ങൂ. ആര്‍ക്കാണ് മൂന്നു കിട്ടിയതെന്നും ആര്‍ക്കാണ് രണ്ടെന്നും സ്വന്തം മനസ്സ് കൊണ്ടു ആലോചിക്കൂയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഗില്‍ക്രിസ്റ്റ് വിജയികളായി തിരഞ്ഞെടുത്ത ഈ ആ ടീം ആരായിരിക്കുമെന്ന് ആലോചിച്ച് തലുപകയ്ക്കുകയാണ് ആരാധകർ.
Content Highlights-Gilchrist predicts the scoreline of the India-Australia T20 series