

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര 29ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പര കെെവിട്ട ഇന്ത്യക്ക് ടി20 പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്.
ടി20 ലോകകപ്പിന് നാല് മാസം മാത്രം ദൂരമുള്ളപ്പോൾ നടക്കുന്ന ഓസീസ് ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പിന് സീറ്റുറപ്പിക്കാൻ ഓസീസ് പരമ്പരയിലെ പ്രകടനം നിർണ്ണായകമാവുമെന്നുറപ്പ്. ഓസ്ട്രേലിയയിൽ ബാറ്റ് ചെയ്ത് മികവ് കാട്ടുക എളുപ്പമല്ല.
മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഓസീസ് ടി20 പരമ്പര. ഓപ്പണർ റോളിൽ തിളങ്ങിയ സഞ്ജുവിനെ മധ്യനിരയിലേക്ക് ഇന്ത്യ ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത സഞ്ജുവിന് ഇതേ റോളാവും ഓസ്ട്രേലിയയിലും ഉണ്ടാവുകയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഫിനിഷർ റോളിൽ മികവ് കാണിക്കേണ്ടത് സഞ്ജുവിന് അത്യാവശ്യമാണ്. അഞ്ചാം നമ്പറിൽ സഞ്ജു ബാറ്റ് ചെയ്യാനാണ് സാധ്യത. ഈ റോളിൽ സഞ്ജു കളിക്കുമ്പോൾ ഫിനിഷറെന്ന നിലയിൽ മികവ് കാട്ടേണ്ടതായുണ്ട്. അതായത് പുറത്താവാതെ മത്സരത്തെ വിജയത്തിലേക്കെത്തിക്കാൻ സഞ്ജുവിന് സാധിക്കണം.
മധ്യനിരയിൽ കളിച്ച് സഞ്ജുവിന് വിക്കറ്റ് കാത്ത് കളിക്കേണ്ടത് അത്യാവശ്യമാണ്. ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയത്തിലേക്കെത്തിക്കാനുള്ള കഴിവ് സഞ്ജു തെളിയിക്കേണ്ടത്. ഏഷ്യാ കപ്പ് ഫെെനലിൽ പാകിസ്താനെതിരേ ഇത്തരമൊരു അവസരം സഞ്ജുവിന് ലഭിച്ചെങ്കിലും ഇത് മുതലാക്കാൻ സാധിച്ചിരുന്നില്ല. അതേ സമയം തിലക് വർമ ഈ റോൾ ഭംഗിയാക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഓസീസ് പരമ്പരയിൽ സഞ്ജു വിക്കറ്റ് കാത്ത് ടീമിനെ ഫിനിഷിങ്ങിലേക്ക് എത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. നേരിടുന്ന ആദ്യ പന്ത് മുതൽ ആക്രമിക്കാൻ കഴിവുള്ള താരമാണ് സഞ്ജു. ഓപ്പണർ റോളിൽ കളിച്ചപ്പോൾ സഞ്ജുവിന്റെ ബാറ്റിങ് പ്രഹര ശേഷി 145-182നും ഇടയിലാണ്. അതായായത് ടോപ് ഓഡറിൽ ഉയർന്ന പ്രഹരശേഷിയിൽ കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാൽ മധ്യനിരയിലേക്കെത്തുമ്പോൾ സഞ്ജുവിന്റെ പ്രഹരശേഷിയിൽ വലിയ കുറവുണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് പരിഹരിക്കാൻ സഞ്ജുവിനാകണം.
Content Highlights-Crucial for Sanju; If he proves himself in Australia seat in the T20 World Cup!