കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ്; നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, നാളെ യോഗം

പാര്‍ട്ടിയില്‍ ഭിന്നത പുകയുന്ന സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്

കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ്; നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, നാളെ യോഗം
dot image

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നത പരിഹരിക്കാന്‍ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നാളെ രാവിലെ 11ന് എഐസിസി ആസ്ഥാനത്ത് കേരള നേതാക്കളുടെ യോഗം ചേരും.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനാണ് ഹൈക്കമാന്റിന്റെ ശ്രമം. പാര്‍ട്ടിയില്‍ ഭിന്നത പുകയുന്ന സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

നാളെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക അര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് യോഗം.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മുന്‍ കെപിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും. കെപിസിസി സെക്രട്ടറിമാരുടെ നിയമനം ഉള്‍പ്പെടെ ചര്‍ച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അനുനയനീക്കം.

അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തിലെ അതൃപ്തരായ ഐ വിഭാഗം നേതാക്കള്‍ ദേശീയ അധ്യക്ഷന് പരാതി നല്‍കി. ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളാണ് കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ് കുമാര്‍ ചുമതലയില്‍ ചടങ്ങിലേക്ക് ഐ ഗ്രൂപ്പ് നേതാക്കളെത്തിയത്.

Content Highlights: Congress highcommand invite kerala leaders to delhi for problem resolving

dot image
To advertise here,contact us
dot image