

നീണ്ട ഇടവേളയ്ക്കു ശേഷം പാകിസ്ഥാന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി മുന്‍ നായകന്‍ ബാബര്‍ അസം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ശ്രീലങ്ക, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര ടി20 പരമ്പരകള്‍ക്കുള്ള പാക് ടീമിലേക്ക് ബാബര്‍ തിരിച്ചെത്തിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് ബാബർ ടീമിലേക്ക് തിരിച്ചെത്തിയത്. ഏകദിന നായക സ്ഥാനം നഷ്ടമായ മുഹമ്മദ് റിസ്വാനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. താരം ഏകദിന ടീമിലുണ്ട്.
Content Highlights:Babar Azam returns; Rizwan ignored; Pakistan announces T20 squad