
ഹൊറർ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രം 'ഡീയസ് ഈറേ'യുടെ എക്സ്ക്ലൂസീവ് പോസ്റ്ററുകൾ പുറത്തിറങ്ങി. നഗരമധ്യ സ്ഥാപിച്ചിരിക്കുന്ന പുതിയ ബിൽബോർഡുകളിലാണ് ഈ പോസ്റ്ററുകൾ കാണാൻ സാധിക്കുക. പ്രണവ് മോഹൻലാലിൻറെ പല മുഖഭാവങ്ങൾ അടങ്ങിയ ചിത്രങ്ങളാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സെൻസറിങ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രമായതിനാൽ വല്ലാത്ത ഹൈപ്പിലാണ് 'ഡീയസ് ഈറേ'യുടെ ഓരോ അപ്ഡേറ്റും ആരാധകർ ഏറ്റെടുക്കുന്നത്.
#DiesIrae new posters with release date placed at Lulu Mall, Kochi ❤️🔥#PranavMohanlal #RahulSadasivan @StudiosYNot pic.twitter.com/NJRiYPZBfz
— AB George (@AbGeorge_) October 15, 2025
'ഡീയസ് ഈറേ'യുടെ ട്രെയിലറിൽ മിന്നി മായുന്ന പ്രണവിന്റെ ഭാവങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. രാഹുൽ സദാശിവന്റെ ഇഷ്ട ഴോണറായ ഹൊറർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഹൊറർ ചിത്രമാണെന്ന് ട്രെയിലറിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കുന്ന, വലിയ സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലറിൽ കാണാൻ സാധിക്കുന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. രാഹുല്‍ സദാശിവന്റെ ചിത്രം ഇത്തവണയും പ്രേക്ഷകരെ പേടിപ്പിക്കുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ കടഇ, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: എം ആര്‍ രാജാകൃഷ്ണന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, ഡിഐ - രംഗ്‌റെയ്സ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്, പിആര്‍ഒ: ശബരി.
Content Highlights: Pranav Mohanlal Starrer Dies Irae exclusive poster set up billboard