ജോര്‍ജിയ മെലോണിയോട് 'നിങ്ങള്‍ സുന്ദരി'യെന്ന് ട്രംപ്; സുന്ദരി തന്നെ പക്ഷെ പുകവലി നിര്‍ത്തണമെന്ന് എര്‍ദോഗാന്‍

'രാഷ്ട്രീയ ഭാവി അവസാനിക്കും, എങ്കിലും ആ റിസ്‌ക് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്'- ട്രംപ്

ജോര്‍ജിയ മെലോണിയോട് 'നിങ്ങള്‍ സുന്ദരി'യെന്ന് ട്രംപ്; സുന്ദരി തന്നെ പക്ഷെ പുകവലി നിര്‍ത്തണമെന്ന് എര്‍ദോഗാന്‍
dot image

ഗാസ സമാധാന ഉച്ചകോടിക്കായുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നിരവധി ലോകനേതാക്കള്‍ ഈജിപ്തില്‍ എത്തിയിരുന്നു. ഗാസയില്‍ രണ്ടുവര്‍ഷമായി തുടരുന്ന അക്രമം അവസാനിപ്പിക്കുന്നതിനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിന്റെയും ഭാഗമായായിരുന്നു നേതാക്കളുടെ ഒത്തുചേരല്‍. ഈ സാഹചര്യത്തില്‍ ഇസ്രായേല്‍-ഹമാസ് ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

പ്രസംഗത്തിനിടെ തന്റെ പിന്നില്‍ നില്‍ക്കുന്ന ലോകനേതാക്കളെ ഓരോരുത്തരെ അഭിനന്ദിക്കുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണിയെയുടെ ഊഴമെത്തിയപ്പോള്‍ താങ്കളൊരു സുന്ദരിയാണെന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് ആരംഭിച്ചത്. പിന്നീട് മെലോണിയയയുടെ നേരെ തിരിഞ്ഞ് താങ്കളെ ഒരു സുന്ദരി എന്നു വിളിക്കുന്നതില്‍ കുഴപ്പമില്ലല്ലോ എന്നും ചോദിക്കുന്നുണ്ട്.' താങ്കളെ ഒരു സുന്ദരി എന്നു വിളിക്കുന്നതില്‍ കുഴപ്പമില്ലല്ലോ? സാധാരണയായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയാല്‍ അതോടുകൂടി അയാളുടെ രാഷ്ട്രീയ ഭാവി അവസാനിക്കും, എങ്കിലും ആ റിസ്‌ക് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്'- ട്രംപ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ വീഡിയോക്ക് പലതരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ചിലര്‍ ട്രംപിന്റെ പെരുമാറ്റം മെലോണിയയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

കുശലാന്വേഷണങ്ങള്‍ക്കിടെ സ്മോക്കിങ് ഉപേക്ഷിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ മെലോണിയോട് തമാശയ്ക്ക് ഉപദേശിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതുകേട്ട് ഇമ്മാനുവല്‍ മക്രോണ്‍, കെയ്ര്‍ സ്റ്റാമര്‍ എന്നിവര്‍ ചിരിക്കുന്നുണ്ട്.

Content Highlights: Awkward beautiful compliment for Meloni from trump

dot image
To advertise here,contact us
dot image