നിലയുറപ്പിച്ച് കാംബെലും ഷായ് ഹോപ്പും; രണ്ടാം ഇന്നിങ്സിൽ തിരിച്ചടിച്ച് വിൻഡീസ്

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്‌ക്കെതിരെ പ്രതിരോധം തീർത്ത് വെസ്റ്റ് ഇൻഡീസ്

നിലയുറപ്പിച്ച് കാംബെലും ഷായ് ഹോപ്പും; രണ്ടാം ഇന്നിങ്സിൽ തിരിച്ചടിച്ച് വിൻഡീസ്
dot image

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്‌ക്കെതിരെ പ്രതിരോധം തീർത്ത് വെസ്റ്റ് ഇൻഡീസ്. 270 റൺസിന്റെ ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത വിൻഡീസിന് 35 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ കാംബെലും ഷായ് ഹോപ്പും ഇതുവരെ 138 റൺസ് കൂട്ടിച്ചേർത്തു

ജോൺ കാംബെൽ 87 റൺസുമായും ഷായ് ഹോപ് 66 റൺസുമായും ക്രീസിലുണ്ട്. ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, അലിക് അതനാസെ എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. നിലവിൽ 97 റൺസ് പിന്നിലാണ് വിൻഡീസ്.

നേരത്തെ ഇന്ത്യയുടെ 518നെതിരെ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 248ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ഇടം കയ്യൻ സ്പിന്നർ കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജയ്‌സ്വാള്‍ 22 ഫോറിന്റെ അകമ്പടിയോടെ 175 റൺസ് നേടിയപ്പോൾ ഗിൽ 16 ഫോറും രണ്ട് സിക്‌സറുമടക്കം 129 റൺസുമായി പുറത്താകാതെ നിന്നു. സായ് സുദർശൻ (87), കെഎൽ രാഹുൽ (38), നിതീഷ് കുമാർ റെഡ്ഡി ( 43), ധ്രുവ് ജുറൽ (44) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: John Campbell and Shai Hope put on west indies

dot image
To advertise here,contact us
dot image