
ഓസ്‌ട്രേലിയക്കുള്ള പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റി ശുഭ്മാൻ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്. 2027 ലോകകപ്പ് മുന്നിൽ കണ്ടാണ് രോഹിത്തിനെ ഇന്ത്യ ക്യാപ്റ്റമൻ സ്ഥാനത്ത് നിന്നും മാറ്റിയത്. ഈ തീരുമാനത്ത് പിന്തുണച്ചും തള്ളിപറഞ്ഞും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. ഈ തീരുമാനത്തെ ഇരു കൈകളും നീട്ട് സ്വീകരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം എബിഡിവില്ലിയേഴ്‌സ്.
വിരീട് കോഹ്ലിയും രോഹിത് ശർമയും അടുത്ത ലോകകപ്പിൽ കളിക്കുമൊ എന്നുള്ള കാര്യം സംശയകരമാണെന്ന സാഹചര്യത്തിൽ ഇന്ത്യ ഗില്ലിലേക്ക് നീങ്ങിയത് നല്ല കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
'അടുത്ത ലോകകപ്പിൽ വിരാടും കരോഹിത്തും ഉണ്ടാകുമെന്ന് ഉറപ്പില്ല. ശുഭ്മാൻ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയപ്പോൾ അവർ ചിന്തിച്ചത് ്ങ്ങനെയായിരിക്കും. അവിശ്വസനീയമായ ഫോമിലും മികച്ച ലീഡറുമായ ഗില്ലിന് തന്റെ ക്യാപ്റ്റൻ സ്ഥാനം ഉറപ്പിക്കാൻ നല്ല അവസരമാണത്. രോഹിതും വിരാടും ഇപ്പോഴും ടീമിനൊപ്പം ഉള്ളത് ശരിയായ നീക്കമാണെന്ന് ഞാൻ കരുതുന്നു. ഏറ്റവും പരിചയസമ്പന്നരായ, ഉയർന്ന നിലവാരമുള്ള, ഇതിഹാസ കളിക്കാരിൽ രണ്ട് പേരായ വിരാട്ടിൽ നിന്നും രോഹിത്തിൽ നിന്നും ശുഭ്മാൻ ഗില്ലിന് പഠിക്കാൻ സാധിക്കും. അവരുള്ളത് ഗില്ലിന് വളരെ നല്ലതായിരിക്കും.
എപ്പോഴും ഓർക്കപ്പെടുന്ന ഒരു പരമ്പരയാണ് വരാനിരിക്കുന്നത്. മികച്ച എൻടെർടെയ്‌നിങ്ങായ. ഒരു പരമ്പരക്കാണ് നമ്മൾ സാക്ഷിയാകാൻ ഒരുങ്ങുന്നത്,' എബിഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറലും, യശ്വസ്വ ജയ്സ്വാൾ.
ടി-20 ടീം- സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്ക സിങ്, വാഷിങ്ടൺ സുന്ദർ.
Content Highlights- Ab Devillers Welcome BCCI's Decision to Make Shubman Gill Captain