
ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മന്‍ ഗില്ലിനെ നിയമിച്ച ബിസിസിഐ തീരുമാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിന്റെ കീഴിലായിരിക്കും ടീം ഇന്ത്യ ഇറങ്ങുക. 2027 ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിസിസിഐയുടെ നിര്‍ണായക നീക്കം. അതേസമയം രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയചിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം ഇത്തരമൊരു മാറ്റം രോഹിത് നേരത്തേ അറിഞ്ഞിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഹിത് എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഗില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ ഈ പോസ്റ്റും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
End of an era (45) and the start of a new one (77) ..... http://t.co/sJI0UIKm
— Rohit Sharma (@ImRo45) September 14, 2012
ഒരു യുഗത്തിന്റെ അവസാനം (45) പുതിയതിന്റെ തുടക്കം (77) എന്നാണ് രോഹിത് ശര്‍മ എക്‌സില്‍ കുറിച്ചത്. 2012 സെപ്തംബര്‍ 14നായിരുന്നു താരം ഇത് പോസ്റ്റ് ചെയ്തത്. ഇതില്‍ 45 എന്നുള്ളത് രോഹിത് ശര്‍മയുടെ ജഴ്‌സി നമ്പറാണ്. 77 ശുഭ്മാന്‍ ഗില്ലിന്റേയും. 2012ല്‍ത്തന്നെ തനിക്ക് ശേഷം ശുഭ്മാന്‍ ഗില്‍ എന്ന് എങ്ങനെ രോഹിത് മനസിലാക്കിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രോഹിത് തന്റെ പിന്‍ഗാമിയെ നേരത്തെ തന്നെ എങ്ങനെ അറിഞ്ഞുവെന്ന ആശ്ചര്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്.
Content Highlights: Rohit Sharma’s 13-year-old '45-77' tweet goes viral after Shubman Gill named ODI captain