റിഷഭ് പന്ത് പുറത്ത് തന്നെ; ഓസീസ് പര്യടനത്തിനുണ്ടാവില്ല; പകരം സഞ്ജുവോ?

ഏകദിനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് സഞ്ജു

റിഷഭ് പന്ത് പുറത്ത് തന്നെ; ഓസീസ് പര്യടനത്തിനുണ്ടാവില്ല; പകരം സഞ്ജുവോ?
dot image

ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ സ്റ്റാർ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കളിക്കില്ല. ഇംഗ്ലണ്ടിലെ ടെസ്റ്റിനിടെ പരിക്കേറ്റ താരവുമായി ബി സി സി ഐ ആശയവിനിമയം നടത്തിയെന്നും വിശ്രമം അനുവദിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഓസീസിനെതിരെയുള്ള ഏകദിന പര്യടനവും കഴിഞ്ഞ് , ടി 20 പരമ്പരയും കഴിഞ്ഞ് ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പാരമ്പരയിലൂടെയാകും പന്ത് തിരിച്ചെത്തുക. പന്തിന് പകരം സഞ്ജു സാംസൺ തിരിച്ചെത്തുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്.

Also Read:

ഏഷ്യ കപ്പിൽ നാല് ഇന്നിംഗ്സിൽ നിന്നായി 132 റൺസ് നേടിയിട്ടുണ്ട് താരം. തന്റെ കംഫർട്ടബിൾ പൊസിഷനായ ഓപ്പണിങ് പൊസിഷനും വൺ ഡൗൺ പൊസിഷനും വിട്ട് കൊടുത്തിട്ടും ടൂർണമെന്റ് റൺ വേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലെത്താൻ സഞ്ജുവിനായിരുന്നു. മിഡിൽ ഓർഡറിലും ഇറങ്ങി തന്റെ വേർസാറ്റിലിറ്റിയും തെളിയിച്ചു.

ഫോർമാറ്റ്‌ വെച്ച് നോക്കുകയാണെങ്കിലും ഏകദിനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് സഞ്ജു. സഞ്ജു അവസാനമായി കളിച്ച 2023 ലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന മത്സരത്തിൽ സെഞ്ച്വറിയും നേടി. ഇന്ത്യക്കായി കളിച്ച 16 ഏകദിനങ്ങളിൽ നിന്നായി 57 അവറേജിൽ മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം ആകെ മൊത്തം 510 റൺസും നേടിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ നിലവിൽ ഏകദിനത്തിലെ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറായ കെ എൽ രാഹുലിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു എത്താനുളള സാധ്യത വളരെ കൂടുതലാണ്.

Content Highlights:Rishabh Pant is out; will he be replaced by Sanju?

dot image
To advertise here,contact us
dot image